SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

ചരിത്രമാണ് കേരളം പിന്നിട്ട വികസന വഴികൾ

Increase Font Size Decrease Font Size Print Page
s

വി​ക​സി​ത​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​ച​രി​ത്ര​മാ​ണ് ​'​കേ​ര​ളം​ ​പി​ന്നി​ട്ട​ ​വി​ക​സ​ന​ ​വ​ഴി​ക​ൾ​"​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ലൂ​ടെ​ ​ഗ്ര​ന്ഥ​ ​ക​ർ​ത്താ​വ് ​അ​ഡ്വ.​ ​പി.​ ​എ​സ്.​ ​ശ്രീ​കു​മാ​ർ​ ​ന​മു​ക്കു​ ​മു​ന്നി​ൽ​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​അ​താ​ത് ​ കാ​ല​ങ്ങ​ളി​ൽ​ ​കേ​ര​ളം​ ​ഭ​രി​ച്ച​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​രാ​ഷ്ട്രീ​യ​ ​നി​റം​ ​നോ​ക്കാ​തെ,​ആ​ ​സ​ർ​ക്കാ​രു​ക​ൾ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പാ​ക്കി​യ​ ​വി​ക​സ​ന​ത്തി​ന്റെ​ ​നേ​ർ​ചി​ത്ര​മാ​ണ് ​വാ​ക്കു​ക​ളി​ലൂ​ടെ​യും​ ​പ​ട​ങ്ങ​ളി​ലൂ​ടെ​യും​ ​ശ്രീ​കു​മാ​ർ​ ​വാ​യ​ന​ക്കാ​രു​ടെ​ ​മു​മ്പി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പാ​ക്കി​യ​ ​വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​രാ​ഷ്ട്രീ​യ​ ​ലാ​ഭം​ ​മു​ന്നി​ൽ​ക്ക​ണ്ട് ​എ​ഴു​തി​യ​ ​പു​സ്ത​ക​ങ്ങ​ളും​ ​ലേ​ഖ​ന​ങ്ങ​ളും​ ​ആ​ണ് ​ഇ​തു​വ​രെ​ ​ന​മ്മു​ടെ​ ​മു​ന്നി​ൽ​ ​വാ​യി​ക്കാ​നാ​യി​ ​എ​ത്തി​യി​രു​ന്ന​ത്.​ ​അ​തി​ന് ​അ​പ​വാ​ദ​മാ​ണ് ​ശ്രീ​കു​മാ​റി​ന്റെ​ ​'​കേ​ര​ളം​ ​പി​ന്നി​ട്ട​ ​വി​ക​സ​ന​ ​വ​ഴി​ക​ൾ​"​ ​എ​ന്ന​ ​പു​സ്ത​കം.​ ​വ്യ​ക്ത​മാ​യ​ ​രാ​ഷ്ട്രീ​യ​ ​വീ​ക്ഷ​ണ​മു​ള്ള​ ​ശ്രീ​കു​മാ​റി​നെ​യോ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​ശ്രീ​കു​മാ​റി​നെ​യോ​ ​അ​ല്ല​ ​ഈ​ ​പു​സ്ത​ക​ത്തി​ന്റെ​ ​താ​ളു​ക​ളി​ൽ​ ​നാം​ ​ദ​ർ​ശി​ക്കു​ന്ന​ത്.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​വ​ഴി​ക​ൾ​ ​അ​തി​സൂ​ഷ്മ​മാ​യി​ ​നി​രീ​ക്ഷ​ണം​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​ആ​സൂ​ത്ര​ക​ന്റെ​ ​മു​ഖ​മാ​ണ് ​ഈ​ ​പു​സ്ത​ക​ത്തി​ലൂ​ടെ​ ​ന​മ്മ​ൾ​ ​കാ​ണു​ന്ന​ത്.​ ​സം​സ്ഥാ​നം​ ​രൂ​പീ​കൃ​ത​മാ​യി​ട്ട് ​ഏ​ഴ് ​ദ​ശാ​ബ്ദ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​കു​ന്ന​തി​നി​ട​യി​ൽ​ ​സം​സ്ഥാ​നം​ ​കൈ​വ​രി​ച്ച​ ​വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​നി​ഷ്പ​ക്ഷ​വും​ ​സ​ത്യ​സ​ന്ധ​വു​മാ​യ​ ​ഒ​രു​ ​വി​ല​യി​രു​ത്ത​ലാ​ണ് ​ഈ​ ​പു​സ്ത​കം​ ​ന​മു​ക്ക് ​സ​മ്മാ​നി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ൽ​ ​ഉ​ണ്ടാ​യ​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വി​ക​സ​ന​ത്തെ​ ​പൊ​തു​വി​ൽ​ ​ബാ​ധി​ച്ചി​ട്ടി​ല്ല​ ​എ​ന്ന് ​ഈ​ ​പു​സ്ത​കം​ ​വാ​യ​ന​ക്കാ​രെ​ ​പ​ഠി​പ്പി​ക്കു​ന്നു.​ ​കേ​ര​ളം​ ​രൂ​പം​ ​കൊ​ണ്ട​ ​ശേ​ഷം​ ​വി​വി​ധ​ ​സ​ർ​ക്കാ​രു​ക​ൾ​ ​ഇ​വി​ടെ​ ​ഭ​ര​ണം​ ​ന​ട​ത്തി.​ ​വ്യ​ത്യ​സ്ത​ ​രാ​ഷ്ട്രീ​യ​വും​ ​വി​ക​സ​ന​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​വ്യ​ത്യ​സ്ത​ ​വീ​ക്ഷ​ണ​വു​മു​ള്ള​ ​സ​ർ​ക്കാ​രു​ക​ൾ​ ​ആ​യി​രു​ന്നു​ ​അ​വ​യെ​ങ്കി​ലും​ ​എ​ല്ലാ​ ​സ​ർ​ക്കാ​രു​ക​ളു​ടെ​യും​ ​വി​ക​സ​ന​ ​വ​ഴി​ക​ളും​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഒ​ന്നു​ത​ന്നെ​ ​ആ​യി​രു​ന്നു​വെ​ന്ന് ​ഈ​ ​പു​സ്ത​കം​ ​സ​മ​ർ​ത്ഥി​ക്കു​ന്നു.​ ​വ​ർ​ത്ത​മാ​ന​കാ​ല​ ​ആ​ധു​നി​ക​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പ​ട​വു​ക​ളി​ൽ​ ​ഇ​പ്പോ​ൾ​ ​നി​ൽ​ക്കു​ന്ന​ ,​ ​അ​തി​നു​മാ​ത്രം​ ​പ്രാ​ധാ​ന്യം​ ​കൊ​ടു​ക്കു​ന്ന​ ​ഇ​ന്ന​ത്തെ​ ​ത​ല​മു​റ​യെ​ ​പ​രി​മി​തി​ക​ളെ​യും​ ​സാ​മ്പ​ത്തി​ക​ ​ക്ലേ​ശ​ങ്ങ​ളെ​യും​ ​അ​തി​ജീ​വി​ച്ച് ​വി​ക​സ​ന​ത്തി​ന്റെ​ ​കൈ​ത്തി​രി​ ​കൊ​ളു​ത്തി,​ ​ഇ​ന്ന​ത്തെ​ ​സ്ഥി​തി​യി​ലേ​ക്ക് ​എ​ത്തി​ച്ച​ ​വി​ക​സ​ന​ ​ശി​ല്പി​ക​ളെ​ ​ഈ​ ​പു​സ്ത​കം​ ​വാ​യ​ന​ക്കാ​രു​ടെ​ ​ഓ​ർ​മ്മ​യി​ൽ​ ​കൊ​ണ്ടു​വ​രു​ന്നു.​ ​ആ​ധു​നി​ക​ ​വി​ക​സ​ന​ത്തി​ന്റെ​ ​അ​സ്ഥി​വാ​രം​ ​ഉ​റ​ച്ചി​രി​ക്കു​ന്ന​ത് ​പ​ഴ​യ​ ​കാ​ല​ത്തി​ന്റെ​ ​വി​ക​സ​ന​ ​പ​ട​വു​ക​ളി​ലാ​ണ് ​എ​ന്ന് ​ഈ​ ​പു​സ്ത​കം​ ​വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ ​മാ​റി​മാ​റി​ ​വ​ന്ന​ ​സ​ർ​ക്കാ​രു​ക​ൾ,​ ​മാ​റി​മാ​റി​ ​വ​ന്ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ,​ ​വി​ക​സ​ന​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ളെ​ക്കു​റി​ച്ച് ​മാ​റി​ ​മാ​റി​ ​വ​ന്ന​ ​വി​വി​ധ​ ​ഈ​ക്ഷ​ണ​ ​വീ​ക്ഷ​ണ​ങ്ങ​ൾ,​ ​എ​ല്ലാം​ ​സം​സ്ഥാ​നം​ ​രൂ​പീ​കൃ​ത​മാ​യ​ ​ശേ​ഷം​ ​ന​മ്മ​ൾ​ ​ന​ട​ത്തി​യ,​ന​മ്മ​ൾ​ ​നേ​ടി​യ​ ​വി​ക​സ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പ​ന്ഥാ​വു​ക​ളു​ടെ​ ​പ​ട​വു​ക​ൾ​ ​ഈ​ ​പു​സ്ത​ക​ത്തി​ലൂ​ടെ​ ​കാ​ണാം.​ ​ഐ​ക്യ​ ​കേ​ര​ള​ത്തി​ന്റെ​ ​രൂ​പീ​ക​ര​ണം​ ​മു​ത​ലാ​ണ് ​ഈ​ ​പു​സ്ത​ക​ത്തി​ന്റെ​ ​തു​ട​ക്കം.​ ​സാ​മൂ​ഹ്യ​ ​നീ​തി​യി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പു​സ്ത​കം​ ​വി​വ​രി​ക്കു​ന്നു.​ ​പ​ട്ടം​ ​താ​ണു​പി​ള്ള,​ആ​ർ​ ​ശ​ങ്ക​ർ,​ഇ.​എം.​ ​ശ​ങ്ക​ര​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ട്,​ ​സി.​ ​അ​ച്യു​ത​മേ​നോ​ൻ,​എ.​കെ.​ ​ആ​ന്റ​ണി,​കെ.​ ​ക​രു​ണാ​ക​ര​ൻ,​പി.​കെ.​ ​വാ​സു​ദേ​വ​ൻ​ ​നാ​യ​ർ,​സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ് ​കോ​യ,​ഇ.​കെ.​ ​നാ​യ​നാ​ർ,​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ,​ഉ​മ്മ​ൻ​ചാ​ണ്ടി​ ,​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​കാ​ല​ത്ത് ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പി​ലാ​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ​വ​ള​രെ​ ​ല​ളി​ത​മാ​യ​ ​ഭാ​ഷ​യി​ലാ​ണ് ​ശ്രീ​കു​മാ​ർ​ ​പ​റ​യു​ന്ന​ത്.​ന​വ​ ​കേ​ര​ള​ ​സ്വ​പ്ന​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ ​ ​സ്വ​പ്ന​ങ്ങ​ളും​ഈ​ ​പു​സ്ത​കം​ ​ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.​ ​
ഐ​ക്യ​ ​കേ​ര​ളം​ ​രൂ​പം​ ​കൊ​ണ്ട​ ​ശേ​ഷം​ ​നാ​ളി​തു​വ​രെ​യു​ള്ള​ ​വി​ക​സ​ന​ത്തി​ന്റെ​ ​വാ​താ​യ​ന​ങ്ങ​ളാ​ണ് ​ഈ​ ​പു​സ്ത​ക​ത്തി​ലൂ​ടെ​ ​ന​മ്മു​ടെ​ ​മു​മ്പി​ൽ​ ​തു​റ​ക്ക​പ്പെ​ടു​ന്ന​ത്.​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ഗ​വേ​ഷ​ക​ർ​ക്കും​ ​എ​ല്ലാം​ ​ഈ​ ​പു​സ്ത​കം​ ​ഒ​രു​ ​കൈ​ത്താ​ങ്ങാ​യി​രി​ക്കു​മെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നു.​ ​ഈ​ ​പു​സ്ത​കം​ ​വാ​യ​നാ​ലോ​കം​ ​ര​ണ്ട് ​കൈ​യും​ ​നീ​ട്ടി​ ​സ്വീ​ക​രി​ക്കും​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​യാ​തൊ​രു​ ​സം​ശ​യ​വു​മി​ല്ല.

TAGS: BOOK REVIEW, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY