
അശ്വതി: ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം. വീട്ടിൽ എല്ലാവിധ ഐശ്വര്യവും നിലനിൽക്കുന്നതാണ്. ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനിടയുണ്ട്. ശത്രുക്കൾ പോലും മിത്രങ്ങളായി മാറും. വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ശുഭദിനം ബുധൻ.
ഭരണി: ഭാഗ്യക്കുറിയിൽ നിന്ന് നേട്ടമുണ്ടാകും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. അദ്ധ്യാപകർക്ക് അനുകൂല സമയമാണ്. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യാൻ യോഗം കാണുന്നു. ഗുരുജനങ്ങളുടെ വിയോഗത്തിന് സാദ്ധ്യത കാണുന്നു. ശുഭദിനം തിങ്കൾ.
കാർത്തിക: ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുന്നതിനാൽ സന്തോഷവും സമാധാനവും ലഭിക്കും. ഭൂമി ഇടപാടിൽ നിന്ന് ധനാഗമം. നിയമജ്ഞർക്ക് നല്ല സമയം. സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. അയൽക്കാരും ബന്ധുക്കളും അനുകൂലമായി പെരുമാറും. ശുഭദിനം വെള്ളി.
രോഹിണി: പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. ഇൻഷുറൻസ് വകയിലും മറ്റും കിട്ടേണ്ടുന്ന തുക കൈവശം വന്നു ചേരും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം. ബിസിനസിൽ പുരോഗതിയുണ്ടാകും. പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ധനാഗമം. ശുഭദിനം ബുധൻ.
മകയിരം: എല്ലാ പ്രവൃത്തികളിലും ഊർജ്ജസ്വലത കൈവരും. ബാങ്കുകളിലോ മറ്റു സാമ്പത്തിക സ്ഥാപനങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവർക്ക് പ്രൊമോഷന് യോഗമുണ്ട്. ശുഭദിനം വെള്ളി.
തിരുവാതിര: കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. താത്കാലിക നിയമനം സ്ഥിരപ്പെട്ടു കിട്ടും. ഗവേഷണ വിദ്യാർത്ഥികൾക്ക് ആഗ്രഹം സഫലമാകും. കുടുംബാംഗങ്ങളുടെ കൂടെ കഴിയാൻ അവസരം ലഭിക്കും. ശുഭദിനം ഞായർ.
പുണർതം: ആദ്ധ്യാത്മിക പ്രവൃത്തികളാൽ മനസ്സമാധാനം അനുഭവപ്പെടും. സന്താനങ്ങൾക്ക് ശ്രേയസുണ്ടാകും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കും. കൂട്ടുബിസിനസിൽ ഗുണം കുറയും. ആരോഗ്യം ശ്രദ്ധിക്കണം. ശുഭദിനം ശനി.
പൂയം: ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഗൃഹനിർമ്മാണ പ്രവൃത്തി തുടങ്ങിവയ്ക്കും. ലോൺ മുതലായവ പെട്ടെന്ന് ലഭിക്കും. മാദ്ധ്യമ പ്രവർത്തകർക്ക് ജോലിഭാരം കൂടിയേക്കും. ശുഭദിനം വെള്ളി.
ആയില്യം: കുടുംബത്തിൽ സമാധാനമുണ്ടാകും. മനസിന് ഉന്മേഷം തരുന്ന വാർത്തകൾ കേൾക്കാനിടവരും. വീടിന്റെ അറ്റകുറ്റപ്പണി നടത്തും. മാറ്റിവച്ച വിവാഹം നടക്കും. വീട് മോടിപിടിപ്പിക്കാൻ കഴിയും. ശുഭദിനം ചൊവ്വ.
മകം: എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം പുലർത്തും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. ഓഹരികളിൽ നിന്ന് നേട്ടമുണ്ടാകും. ഉദ്യോഗത്തിൽ സ്ഥലംമാറ്റത്തിന് സാദ്ധ്യത. പതിവിലും കവിഞ്ഞ ചെലവ് അനുഭവപ്പെട്ടേക്കാം. ശുഭദിനം ഞായർ.
പൂരം
പുതുതായി സർവീസിൽ പ്രവേശിക്കാൻ അവസരം. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ശത്രുക്കൾക്കു മേൽ വിജയം നേടാൻ കഴിയും. ഭൂമി വാങ്ങും. ബിസിനസിൽ പുരോഗതിയുണ്ടാകും. പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട സമയമാണ്. ശുഭദിനം ബുധൻ.
ഉത്രം: ധനാഗമമുണ്ടാകും. വിശേഷപ്പെട്ട സമ്മാനങ്ങളോ സർട്ടിഫിക്കറ്റുകളോ കിട്ടാനിടയുണ്ട്. വാഹനങ്ങൾ മുഖേന കൂടുതൽ വരുമാനം. സഹോദരങ്ങൾക്ക് സുഖവും ശ്രേയസും വർദ്ധിക്കും. ഉപരിപഠനത്തിന് ദൂരയാത്ര വേണ്ടിവന്നേക്കും. ശുഭദിനം വെള്ളി.
അത്തം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ധാർമ്മിക കാര്യങ്ങൾ ചെയ്യും. ശാസ്ത്രീയ വിഷയങ്ങളിൽ താത്പര്യം വർദ്ധിക്കും. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും. ശുഭദിനം ചൊവ്വ.
ചിത്തിര: സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. പ്രതീക്ഷിക്കാതിരിക്കെ പുതിയ ജോലിയിൽ പ്രവേശിക്കാനിടയാകും. കലയോട് താത്പര്യം വർദ്ധിക്കും. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവസരം അനുകൂലം. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ശുഭദിനം ചൊവ്വ.
ചോതി: ഉയർച്ച ജീവിതത്തിന്റെ ഭാഗമാകും. കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. നിയമപരമായ കാര്യങ്ങളിൽ മധ്യസ്ഥത വഹിക്കും. ശത്രുക്കളുടെ പ്രവർത്തനത്തെ തടസപ്പെടുത്താൻ സാധിക്കും. ശുഭദിനം വ്യാഴം.
വിശാഖം: പുതുതായി തുടങ്ങിയ സംരംഭം വിജയിക്കും. പരീക്ഷകളിൽ വിജയത്തിനും ഉദ്യോഗത്തിൽ െപ്രാമോഷനും സാദ്ധ്യതയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ശുഭദിനം ശനി.
അനിഴം: പൂർത്തിയാകാതെ കിടക്കുന്ന പ്രവർത്തനങ്ങൾ മുഴുമിപ്പിക്കും. പാർട്ണർ മുഖേന ബിസിനസിൽ അഭിവൃദ്ധി കാണും. പിതാവിന് ശ്രേയസ് വർദ്ധിക്കും. വരുമാനത്തിനനുസരിച്ച് ചെലവും വർദ്ധിക്കും. ശുഭദിനം ബുധൻ.
തൃക്കേട്ട: ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. എഴുത്തുകുത്തുകൾ മുഖേന ധനം കൈവരും. ചെറുയാത്രകൾ നടത്തും. ശുഭദിനം വെള്ളി.
മൂലം: കഴിവുകൾക്ക് അംഗീകാരം ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടുന്നതാണ്. കലാ പ്രവർത്തകർക്ക് പ്രതിഭ തെളിയിക്കാൻ അവസരമുണ്ടാകും. പഠനത്തിൽ ഏകാഗ്രത കുറയാം. ശുഭദിനം ശനി.
പൂരാടം: ആരോഗ്യം തൃപ്തികരം. ഭാര്യയുടെ ജോലി അഭിവൃദ്ധിപ്പെടും. വിനോദങ്ങളിൽ പങ്കെടുക്കും. വേണ്ടപ്പെട്ടവരുടെ സഹായമുണ്ടാകും. തൊഴിലാളികൾ കാരണം പ്രയാസങ്ങൾ നേരിട്ടേക്കാം. ശുഭദിനം ബുധൻ.
ഉത്രാടം: സാമ്പത്തിക നേട്ടമുണ്ടാകും. കർമ്മരംഗത്ത് ശ്രേയസ്. സന്താനങ്ങൾക്ക് വിദേശയാത്രാ യോഗം. വിദ്യാഗുണമുണ്ടാകും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. വാതം മുതലായ രോഗങ്ങൾ മൂർച്ഛിച്ചേക്കാം. ശുഭദിനം ഞായർ.
തിരുവോണം: ജോലിക്ക് പരിശ്രമം വിജയിക്കും. കുടുംബത്തിൽ സമാധാനവും സൗഖ്യവും നിലനിൽക്കും. യുവജനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. മറ്റുള്ളരുടെ ആദരവ് നേടുന്ന ചില ജോലികൾ നിർവഹിക്കും. ശുഭദിനം ഞായർ.
അവിട്ടം: നിയമന ഉത്തരവ് കാത്തിരിക്കുന്നവർക്ക് അത് ലഭിക്കും. ജോലിയുള്ളവർക്ക് പ്രൊമോഷന് സാദ്ധ്യത കാണുന്നുണ്ട്. കടം വീട്ടാൻ സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലം. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുക. ശുഭദിനം ബുധൻ.
ചതയം: ഊഹക്കച്ചവടത്തിൽ നിന്നും ഓഹരികളിൽ നിന്നും വരുമാനം. പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച് തൊഴിൽരംഗത്ത് പുരോഗതി നേടും. എഴുത്തുകാർക്ക് പണവും പ്രശസ്തിയും കൈവരും. ഏകാഗ്രത ആവശ്യമുള്ള തൊഴിലുകൾ ഏറ്റെടുത്തുവെന്ന് വരും. ശുഭദിനം തിങ്കൾ.
പൂരുരുട്ടാതി: ഭൂമിയിൽ നിന്ന് ആദായം വർദ്ധിക്കും. പുതിയ ബിസിനസിൽ ഗുണം.ഏജൻസി ഏർപ്പാടുകളിൽ നിന്ന് ലാഭം നേടും. സന്താനലാഭത്തിന് യോഗം കാണുന്നു. ശുഭദിനം ചൊവ്വ.
ഉത്രട്ടാതി: വ്യാപാരത്തിൽ നിന്ന് നേട്ടം. സർവീസിൽ നിന്ന് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. വ്യവസായരംഗത്ത് ചില പരിഷ്കാരങ്ങൾക്ക് ശ്രമിക്കും. ഗവൺമെന്റ് കോൺട്രാക്ട് ഏറ്റെടുക്കാൻ ഇടയുണ്ട്. ശുഭദിനം ശനി.
രേവതി: തൊഴിൽ മേഖലകളിൽ നിന്ന് ആദായം. മാതാപിതാക്കൾക്ക് ശ്രേയസ് വർദ്ധിക്കും. നിയമ നടപടികളിൽ വിജയം നേടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ശുഭദിനം വ്യാഴം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |