
ദാനം ചെയ്യുന്നത് വളരെ നല്ല പ്രവൃത്തിയായാണ് കാണുന്നത്. അതും രഹസ്യമായി ദാനം ചെയ്യുന്നത് 'മഹാദാനം' എന്ന് അറിയപ്പെടുന്നു. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും രഹസ്യദാനങ്ങൾക്ക് വളരെ പ്രധാന്യം കൽപ്പിക്കുന്നുണ്ട്. രഹസ്യദാനം നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാൽ ദാനത്തിന് മുൻപോ ശേഷമോ ഇത് ആരും അറിയാൻ പാടില്ല.
അതിൽ ഒന്നാണ് ഉപ്പ്. ഉപ്പ് രഹസ്യമായി ദാനം ചെയ്താൽ സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. നിങ്ങൾ ജീവിതത്തിൽ ബുദ്ധിമുട്ടോ പ്രശ്നങ്ങളോ നേരിടുന്നുണ്ടെങ്കിൽ രഹസ്യമായി തീപ്പെട്ടി ദാനം ചെയ്യുന്നതും നല്ലതാണ്. ശിവക്ഷേത്രങ്ങളിൽ ചെമ്പ് കലം ദാനം ചെയ്യുന്നതും വളരെ നല്ലതാണെന്നാണ് വിശ്വാസം.
അതുപോലെ തന്നെ ചില വസ്തുക്കൾ സൂര്യാസ്തമയത്തിന് ശേഷം ദാനം ചെയ്യാൻ പാടില്ലെന്നും ജ്യോതിഷികൾ പറയാറുണ്ട്. അതിൽ ഒന്നാണ് പണം. പണം ഒരിക്കലും സൂര്യാസ്തമയത്തിന് ശേഷം ദാനം ചെയ്യാനോ കടം കൊടുക്കാനോ പാടില്ല. പണം ലക്ഷ്മിദേവിയായാണ് കണക്കാക്കുന്നത്. അതിനാൽ സൂര്യാസ്തമയത്തിന് ശേഷം പണം നൽകുന്നത് ഒരാൾ സ്വന്തം വീട്ടിൽ നിന്ന് ദേവിയെ പുറത്തേക്ക് കളയുന്നതിന് തുല്യമാണെന്ന് പറയപ്പെടുന്നു.
അതുപോലെ തന്നെ പാലും സൂര്യാസ്തമയത്തിന് ശേഷം ദാനം ചെയ്യാൻ പാടില്ല. പാൽ ഭഗവാൻ വിഷ്ണുവുമായും ലക്ഷ്മിദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഒരാൾ രാത്രി പാൽ നൽകുന്നത് ലക്ഷ്മിദേവിയുടെ കോപത്തിന് കാരണമാക്കും. ഇത് വീട്ടിൽ ദാരിദ്ര്യം നൽകുമെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |