
എല്ലാ വീടുകളിലും കാണുന്ന ജീവികളാണ് പാറ്റ, പല്ലി, ഉറുമ്പ് എന്നിവ. എത്രതന്നെ വീട് വൃത്തിയാക്കിയാലും ഇവയെ തുരത്തുക വളരെ പ്രയാസമാണ്. പലപ്പോഴും കെമിക്കലുകൾ അടങ്ങിയ വസ്‌തുക്കളാണ് ഏറെപ്പേരും ഉപയോഗിക്കുന്നത്. ഇത് ഒട്ടും സുരക്ഷിതമല്ല. പ്രത്യേകിച്ച് കൊച്ചുകുട്ടികൾ ഉള്ള വീടുകളിൽ. അതിനാൽ കെമിക്കലുകൾ ഒട്ടുമില്ലാതെ വളരെ സുരക്ഷിതമായി ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങൾ പരീക്ഷിക്കാം.
1. പനിക്കൂർക്ക - ഇതിന്റ ഇല അടുക്കളയിലും വീടിന്റെ പരിസരിത്തും വച്ചുകഴിഞ്ഞാൽ പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയ ജീവികൾ വരില്ല. പനിക്കൂർക്കയുടെ ഗന്ധം തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ ജീവികൾക്ക് ആ ഗന്ധം സഹിക്കാൻ കഴിയില്ല. അതിനാൽ, അവ പരിസരത്ത് നിന്നും പോകും. വീട്ടിൽ മേശയുടെ പുറത്ത്, എയർഹോളുകൾ തുടങ്ങി പല്ലി വരാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലത്തും പനിക്കൂർക്കയില വയ്‌ക്കുക.
2. ഐസ് വാട്ടർ - നല്ല തണുപ്പുള്ള വെള്ളമാണ് ഇതിനായി എടുക്കേണ്ടത്. പല്ലിയുടെ പുറത്ത് ഈ വെള്ളം സ്‌പ്രേ ചെയ്‌ത് കൊടുക്കുക. ഇതോടെ പല്ലി മയങ്ങി വീഴും. അതിനെ നിങ്ങൾക്ക് എടുത്ത് മാറ്റാവുന്നതാണ്.
3. വിനാഗിരി - ഒരു സ്‌പ്രേ ബോട്ടിലിൽ അൽപ്പം വിനാഗിരിയും ഹാൻഡ് വാഷും വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം സ്‌പ്രേ ചെയ്‌ത് കൊടുക്കുക. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ വളരെ നല്ലതാണ് ഈ മാർഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |