
തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി സംവിധാനം ചെയ്ത 'മന ശങ്കര വര പ്രസാദ് ഗാരു' ആഗോള ബോക്സ് ഓഫീസിൽ 300 കോടി കടന്നു. റിലീസ് ചെയ്ത് 7 ദിവസം പിന്നിടുമ്പോഴാണ് 300 കോടി പിന്നിട്ടത്. ആന് ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുന്നു. വടക്കേ അമേരിക്കയിൽ, ചിരഞ്ജീവിയുടെയും അനിൽ രവിപുടിയുടെയും മുൻകാല ചിത്രങ്ങളുടെ കളക്ഷൻ മറികടന്നു കൊണ്ട് 2.96 M ഡോളറിലധികം ഗ്രോസ് നേടിയ ചിത്രം, ഉടൻ തന്നെ 3 മില്യൺ ഡോളർ എന്ന അപൂർവ നേട്ടത്തിലുമെത്തും എന്നാണ് വിലയിരുത്തൽ.ഈ വേഗതയോടെ തന്നെ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചാൽ, ചിരഞ്ജീവിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററായി ചിത്രം ആഗോള തലത്തിൽ ഉയർന്നു വരുമെന്ന് ഉറപ്പായി കഴിഞ്ഞു. നയൻതാരയാണ് നായിക. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് അതിഥി താരമായും എത്തുന്നു . കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് മറ്റു താരങ്ങൾ.
സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അർച്ചനയാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, പി.ആർ. ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |