
കണ്ണൂർ:ക്ഷേത്രോത്സവത്തിനിടെ ഗാനമേളയിൽ ഗണഗീതം പാടിയത് തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ.മയ്യിൽ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ തിങ്കളാഴ്ച രാത്രിയാണ് സംഭവം.തൃശ്ശൂരിൽ നിന്നുള്ള ഗാനമേള സംഘം ഗണഗീതം പാടി പകുതിയെത്തിയതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു.ആർ.എസ്.എസിന്റെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാൻ ജനം തയാറാകണം.ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |