
പാലക്കാട്: ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം സ്വദേശി ബിബിത്താണ് (30) മരിച്ചത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. രാത്രി 10:45 നായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിന്റെ പരിക്ക് ഗുരുതരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
