
തിരുവനന്തപുരം:കാർഷിക,എം.എസ്.എം.ഇ അനുബന്ധ മേഖലകളിലായി കേരളത്തിൽ 2026-27 സാമ്പത്തിക വർഷം 3,30,830.14കോടിരൂപയുടെ വായ്പ ലഭിക്കുമെന്ന് നബാർഡ്.അടുത്ത വർഷത്തെപ്രതീക്ഷിത വായ്പാസാദ്ധ്യത സംബന്ധിച്ച് സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിൽ അവതരിപ്പിച്ച സ്റ്റേറ്റ് ഫോക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാർഷിക വിള ഉത്പാദനം, ജലസംവിധാനങ്ങൾ, ഫിഷറീസ് തുടങ്ങി കാർഷിക മേഖലയ്ക്കായി 153252.93 കോടി രൂപയുടെയും കാർഷിക അനുബന്ധ മേഖലയ്ക്ക് 1,74,960.80 കോടി രൂപയുടെയും എം.എസ്.എം.ഇ മേഖലയ്ക്ക് 1,12,479.31കോടി രൂപയുടെയും വിദ്യാഭ്യാസം, പാർപ്പിടം പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലയ്ക്ക് 43390.03 കോടി രൂപയുടെയും വായ്പാ സാദ്ധ്യതയാണ് സ്റ്റേറ്റ് ഫോക്കസ് പേപ്പർ കണക്കാക്കിയിട്ടുളളത്. മുൻവർഷത്തെ അപേക്ഷിച്ച് 19 % വർദ്ധനവാണിത്.
സ്റ്റേറ്റ് ഫോക്കസ് പേപ്പർ പ്രകാശനവും സെമിനാറിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു.
ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല ആമുഖ പ്രഭാഷണം നടത്തി.
റിസർവ് ബാങ്ക് ഒഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ,എസ്.എൽ.ബി.സി കേരള കൺവീനർ പ്രദീപ് കെ.എസ് എന്നിവർ സംസാരിച്ചു.മികച്ച പ്രകടനം കാഴ്ച്ചവച്ചവർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. നബാർഡ് ചീഫ് ജനറൽ മാനേജർ എച്ച്.മനോജ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |