
ആലപ്പുഴ: മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് ചിലർ വിവാദമാക്കിയപ്പോൾ, അതിൽ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് തനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരൻ നായർ നൽകിയത് നന്ദിപൂർവം ഓർക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിം ലീഗിനെക്കുറിച്ച് പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തോടുള്ള വിദ്വേഷമായി ചിലർ വ്യാഖ്യാനിച്ചു. ഒരിക്കലും മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് ജാതിഭേദവും മതദ്വേഷവുമില്ലാതെ മുന്നേറുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗ് ഭരണത്തിലിരിക്കുമ്പോൾ കാണിച്ച വിവേചനത്തെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. മതവിദ്വേഷമുണ്ടാക്കുന്ന പ്രചാരണമാണ് മുസ്ലിം ലീഗ് നേതൃത്വം നടത്തുന്നത്. അവർക്ക് നല്ല മനസ് തോന്നി സഹകരിക്കാൻ തയ്യാറായാൽ അവരുമായും ചർച്ച നടത്തുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എന്നാൽ, ലീഗ് ഒഴികെയുള്ള എല്ലാവരുമായും ചർച്ചചെയ്ത് സമന്വയമുണ്ടാക്കുമെന്നായിരുന്നു തുഷാറിന്റെ പ്രതികരണം.
നായാടി മുതൽ നസ്രാണി വരെയുള്ള കൂട്ടായ്മ അനിവാര്യമെന്ന പ്രമേയം യോഗം പാസ്സാക്കി.
മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല. മതത്തിന്റെ പേരിൽ സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്ന രീതിയാണ് ലീഗിനുള്ളത്. അവരുടെ മതേതരത്വം തിരഞ്ഞെടുപ്പു കാലത്ത് മാത്രമുള്ളതാണ്. മതേതര കപടനാടകങ്ങൾക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുന്നതായും യോഗം പ്രമേയം പാസാക്കി.
ചെറിയാന്റെ ഖേദം?
മന്ത്രി സജി ചെറിയാൻ സ്വന്തം പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി. അദ്ദേഹം പറഞ്ഞത് സത്യമായിരുന്നു. രാഷ്ട്രീയക്കാരനായതുകൊണ്ട് വോട്ട് നോക്കിയാണ് ഖേദം പ്രകടിപ്പിച്ചത്. താനായിരുന്നെങ്കിൽ ഖേദം പ്രകടിപ്പിക്കില്ലായിരുന്നു. വി.ഡി.സതീശൻ ചർച്ചാവിഷയമല്ല. പുകഞ്ഞ കൊള്ളി പുറത്ത്. സതീശന്റെ പറച്ചിലുകളെ അവജ്ഞയോടെ തള്ളുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |