
ചങ്ങനാശേരി : പ്രബല ഹിന്ദുസമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിൽ ആശങ്ക രാഷ്ട്രീയക്കാർക്കു മാത്രമാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
തുഷാറിനെ രാഷ്ട്രീയ നേതാവായി കരുതാതെ സ്വീകരിക്കും. തുഷാർ വന്നതിനു ശേഷം ഡയറക്ടർബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. ഹിന്ദുക്കളുടെ യോജിപ്പില്ലായ്മയാണ് ഏറ്റവും വലിയ വെല്ലുവിളി. രാഷ്ട്രീയ പാർട്ടികളുടെ ഭഗത്തുനിന്നുപോലും ഭീഷണികളുണ്ടാകുന്നു. ഈ ഐക്യം മറ്റ് സമുദായങ്ങൾക്ക് ദോഷമാകില്ല. എല്ലാവരോടും സൗഹാർദ്ദനിലപാടാണുള്ളത്.
ഇതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകാം. അവർക്ക് മറുപടിയില്ല. എസ്.എൻ.ഡി.പി യോഗവുമായി മുൻപ് ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴതില്ല. നേരത്തെ ഐക്യമുണ്ടായപ്പോൾ സംവരണ വിഷയങ്ങളിലാണ് ഭിന്നത ഉടലെടുത്തത്. സമുദായസംഘടനകളുടെ ഐക്യം സി.പി.എമ്മിനെയോ മറ്റു രാഷ്ട്രീയകക്ഷികളെയോ സഹായിക്കാനല്ല. എൻ.എസ്.എസ് എന്നും സമദൂരത്തിനൊപ്പമാണ്. ചിലർ ഐക്യത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് ഉപയോഗിക്കുന്നത്. അവർ എന്തുവേണമെങ്കിലും പറയട്ടെ. എൻ.എസ്.എസ് ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സതീശൻ ഉമ്മാക്കിയൊന്നുമല്ല
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വലിയ ഉമ്മാക്കിയൊന്നുമല്ല. കോൺഗ്രസ് പറഞ്ഞ് വലിയ ആളാക്കുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റവാളികളാരായാലും ശിക്ഷിക്കപ്പെടണം. കോടതി ജാഗ്രതയോടെ മുന്നോട്ടുപോകുന്നുണ്ട്. തൊണ്ടിമുതൽ കണ്ടെടുക്കണം. ഭരണത്തുടർച്ച സംബന്ധിച്ച വിഷയങ്ങളിലോ മന്ത്രി സജിചെറിയാന്റെ കാര്യത്തിലോ മറുപടിയില്ലെന്നും സുകുമാരൻനായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |