
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് കൈ കൊണ്ട് മറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രി കെ.രാജനെ ഇരിപ്പിടത്തിലേക്ക് വരുവാൻ വിളിക്കുന്നു.ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |