
തൃശൂർ:സംസ്ഥാന ടെക്‌നിക്കൽ കലോത്സവത്തിന് തൃശൂരിൽ തുടക്കമായി.44 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്ന് 1500ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാമേളയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ.ബിന്ദു ഓൺലൈനായി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി.കൗൺസിലർമാരായ അഡ്വ.ജോയി ബാസ്റ്റ്യൻ ചാക്കോള,എ.വി കൃഷ്ണമോഹൻ,ഡോ. പി.ജയപ്രകാശ്,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സിനീയർ ജോയിന്റ് ഡയറക്ടർ ആനി എബ്രഹാം,പി.ജയപ്രസാദ്,ആർ.എസ്.ഷിബു, സി.ബി.ബൈജു,സജ്‌ന കെ.പൗലോസ് എന്നിവർ സംസാരിച്ചു.ലോഗോ തയാറാക്കിയ രാജഗോപാലിനെ ആദരിച്ചു.എട്ട് വേദികളിലാണ് മത്സരം.25ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |