
'മഹാകാവ്യം എഴുതുന്നതിനുമുമ്പ്, അകാലത്തിൽ പൊലിഞ്ഞ ഒരു മഹാപ്രതിഭയായിരുന്നു മഹാകവികുമാരനാശാനെന്ന് നമുക്കറിയാം(1873-1924). എന്നാൽ, മഹാകാവ്യമെഴുതിയിട്ടില്ലാത്ത ഒരു മലയാളകവിക്ക്, ഭാരതത്തിലെ ഒരു പ്രമുഖ സർവ്വകലാശാല 'മഹാകവി" പ ട്ടം നല്കി ആദരിച്ചിട്ടുണ്ട്. ആ കവി ആരാണ് ?ആ സർവകലാശാല ഏതാണ്? ഇങ്ങനെയുള്ള ചോദ്യങ്ങൾ ക്കുള്ള'ശരി" ഉത്തരങ്ങൾ, ഇന്നൊരുപക്ഷേ, മത്സരപരീക്ഷകൾക്കും മറ്റും തയ്യാറെടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ മിടുക്കരായ കുട്ടികൾ പറയുമായിരിക്കാം, എന്നാൽ, നമ്മളിൽ എത്രപേർക്ക് ശരിയുത്തരം പറയാൻ കഴിയും? അഭൂതപൂർവമെന്ന് ഇന്നും പറയാവുന്ന ആ ചടങ്ങു നടന്നിട്ട് ഇപ്പോൾ നൂറുവർഷം കഴിഞ്ഞിരിക്കുന്നു. അപ്രകാരം ആദരിക്കപ്പെട്ടത്, മറ്റൊരു വ്യക്തിത്വത്തെ ആയിരുന്നില്ല, അത്, കുമാരനാശാനായിരുന്നു. അദ്ദേഹത്തിന്റെ കാവ്യപ്രതിഭയെ അംഗീകരിച്ച്, 1922 ലായിരുന്നു ആശാന് മഹാകവിപട്ടം നല്കി മദ്രാസ് സ ർവ്വകലാശാല(Madras University )ആദരിച്ചത്. കുമാരനാശാനെ,'ആശയഗംഭീരൻ"എന്ന് നമ്മുടെ പണ്ഡിത ലോകം വെറുതേയങ്ങു വിശേഷിപ്പിച്ചതല്ലല്ലോ! അദ്ദേഹം, ശ്രീനാരായണഗുരുദേവന്റെ ആശയങ്ങളെ ശിരസാവഹിച്ച്, തന്റെ സാഹിത്യസൃഷ്ടികളിലൂടെ ഒരു സാമൂഹികപരിഷ്കർത്താവായും,തന്റെ ഉത്കൃഷ്ടകാവ്യസൃഷ്ടികളിലൂടെ കൈരളിയുടെ ഹൃദയത്തിൽ അനശ്വരസ്ഥാനം നേടാനും കഴിഞ്ഞ ഒരു പുണ്യജന്മമായിരുന്നുയെന്ന വസ്തുനിഷ്ഠമായ വിലയിരുത്തലിലൂടെയാണല്ലോ ഇത്തരമൊരു വിശേഷണത്തിന് അർഹനായത്. കുമാരനാശാൻ ഇഹലോകവാസം വെടിഞ്ഞിട്ട്, ഇപ്പോൾ 102 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു! എന്നാൽ, ഇന്നു നമ്മൾ അദ്ദേഹത്തിന്റെ ഏതുകാവ്യം വായിച്ചാ ലും,(ആശാൻകവിതകൾ, വർത്തമാനപത്രങ്ങൾ പോലെ വെറുതേ വായിക്കാനുള്ളവയല്ലല്ലോ,അതിനാൽ, മനസ്സിരുത്തി പഠിച്ചാസ്വദിച്ചാലും), ഇന്നലെയോ മറ്റോ എഴുതിയവയാണോ അവയെന്ന്പ്രതിഭാധനനായ ഏതൊരു വ്യക്തിക്കും സംശയംതോന്നിപ്പോകുന്നവയല്ലേ!അതാണ് കാലത്തെ അതിജീവിക്കുന്ന ഉത്തമ സൃഷ്ടികളുടെ ലക്ഷണം!ആശാൻ കവിതകളിലെ ആശയങ്ങളുടെ ആഴവും,സ്വന്തം ജീവിതത്തിൽ അദ്ദേഹം നടപ്പിലാക്കിയ സ്ത്രീശാക്തീകരണവും പരിഗണിച്ചാണ്, 'ആശാൻ,ആശയഗംഭീരൻ" എന്ന വിശേഷണം പണ്ഡിത ശ്രേഷ്ഠന്മാർ അദ്ദേഹത്തിന് നല്കിയത്.നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും ദശാബ്ദങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ മഹത് സൃഷ്ടികളിലൂടെ വരച്ചുകാട്ടിയ ഗൗരവമുള്ള പലസാമൂഹികപ്രശ്നങ്ങളും, നമുക്ക് സ്വാതന്ത്ര്യം കിട്ടി ഒരു നൂറ്റാണ്ടാകാറായിട്ടും ഇന്നും പ്രസക്തമായി തന്നെതുടരുകയല്ലേ!അപ്പോൾ, 'ആശാൻ,ആശയഗംഭീരൻ"എന്നും,'സ്നേഹഗായകൻ"എന്നുമൊക്കെയുള്ള വിലയിരുത്തലുകൾ ആദ്യമായി നടത്തിയ അറിയപ്പെടാത്ത, ആ പ്രതിഭകൾക്കുകൂടി 'ഒരുബിഗ് സല്യൂട്ട്" നല്കികൊണ്ട്,നമുക്കിന്ന് വർത്തമാനസമൂഹം നേരിടുന്ന'ആശയദാരിദ്ര്യ"ത്തിലേക്കൊന്നു നോക്കിയാലോ!"ഇത്രയുംപറഞ്ഞുകൊണ്ട്,പ്രഭാഷകൻ,സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും,'ആശാൻ സ്മൃതികളി"ലാണെന്നൊരു ഭാവത്തിലായിരുന്നു. വാത്സല്യപൂർവം എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു : ഒരുനൂറ്റാണ്ടുമുൻപ് മലയാളത്തിൽ ഖണ്ഡകാവ്യങ്ങൾ മാത്രമെഴുതിയിട്ടുള്ള ഒരു ആശയഗംഭീരന്,മലയാളനാടിന് പുറത്തുള്ളൊരു പ്രമുഖസർവ്വകലാശാല 'മഹാകവിപട്ടം" നല്കി ആദരിച്ചഅഭൂതപൂർവമായ അഭിമാനത്തിന്റെകഥ നമ്മൾ കണ്ടു. എന്നാൽ, എന്താണ് മലയാളസാഹിത്യത്തിന്റെ ഇന്നത്തെയവസ്ഥ! 'ചിന്താദരിദ്രമായ മലയാളസാഹിത്യ"മെന്ന് ദശാബ്ദങ്ങൾക്കു മുമ്പൊരു സാഹിത്യനായകൻ പ്രവചനംപോലെ പറഞ്ഞപ്പോൾ ഇത്രയും വലിയ ആശയദാരിദ്ര്യം ആരും പ്രതീക്ഷിച്ചു കാണില്ല! എന്നാൽ അർത്ഥമുള്ള ആശയങ്ങളുടെ അല്ലെങ്കിൽ ചിന്തകളുടെ കുറവിൽ സാഹിത്യനായകരെന്ന് ഇന്നു പട്ടം കിട്ടിയവർപോലും പീഡനകഥകളുടെ പിന്നാമ്പുറങ്ങൾചുറ്റുന്നതു കാണുമ്പോൾ, സമൂഹത്തിൽ പുതിയ ചിന്തകൾ ഉണ്ടാവാത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്!എഴുതാനോ, സംസാരിക്കാനോ പുതിയ വിഷയങ്ങൾ കണ്ടെത്താൻ കഴിയാത്ത അവസ്ഥ! ഇവിടെയാണ് ഞാൻ കുമാരകവിയെ നമിക്കുന്നത് :'ഈ വല്ലി യിൽനിന്നു ചെമ്മേ..പൂക്കൾ പോവുന്നിതാ പറന്നമ്മേ..........................നാമിങ്ങറിയുവതല്പം..എല്ലാമോമനേദൈവസങ്കല്പം!" ഒരുപൊന്നോമനകുഞ്ഞും, അമ്മയും തമ്മിലെ ആശയവിനിമയം, ആശാൻ വിശ്വചക്രവാളത്തിലെത്തിച്ചതു കണ്ടോ,കൺകുളിർക്കെ!" ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യഹൃദയങ്ങൾ, കുമാരകവിയുടെ സ്നേഹഗീതികൾ ഓർത്തെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |