
കണ്ണാടി പ്രതിഷ്ഠാ ശതാബ്ദി വിപുലമായി ആഘോഷിക്കും
ആലപ്പുഴ: നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സ്മാരകം നിർമ്മിക്കുമെന്ന് മന്ത്രി.പി.പ്രസാദ്.കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നവീകരിച്ച ക്ഷേത്രത്തിലെ മൂന്ന് കുളങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവൻ സ്ഥാപിച്ച കണ്ണാടി പ്രതിഷ്ഠയുടെ 100ാം വാർഷികത്തെ അടയാളപ്പെടുത്തുന്ന രീതിയിലായിരിക്കും സ്മാരകം. ഇതിനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കണ്ണാടി പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയലാർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അദ്ധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി.നായർ,പഞ്ചായത്തംഗങ്ങൾ,കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |