
തിരുവനന്തപുരം: നേതാക്കൾ പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ സംയമനം പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സമിതി. സജി ചെറിയാന്റെ വിവാദ പരാമർശം അനവസരത്തിലുള്ളതായിരുന്നു. പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചെന്നും സമിതി വിലയിരുത്തി. മലപ്പുറത്തും കാസർകോടും തിരഞ്ഞെടുപ്പിൽ ജയിക്കുന്നവരുടെ പേരുകൾ നോക്കിയാൽ വർഗീയ ധ്രുവീകരണം തിരിച്ചറിയാമെന്ന സജി ചെറിയാന്റെ പരാമർശമാണ് വിവാദമായത്. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിനാരംഭിക്കുന്ന മേഖല ജാഥകൾ വിജയിപ്പിക്കാൻ ജില്ലാ നേതൃത്വങ്ങൾ മുന്നിട്ടിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സമിതി നിർദ്ദേശിച്ചു. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഗൃഹസന്ദർശന പരിപാടികളിലൂടെ സർക്കാരിന്റെ വികസന പദ്ധതികൾക്ക് കൂടുതൽ പ്രചാരം നൽകണം. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം ശക്തമാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാൻ ഫലപ്രദമായ സ്ക്വാഡ് പ്രവർത്തനം തുടരണം.
കുഞ്ഞികൃഷ്ണനെതിരെ നടപടി ഇന്ന്
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെതിരെ സി.പി.എം അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാദ്ധ്യത.
മേൽ കമ്മിറ്റിയുടെ അനുമതിയോടെ നടപടി പ്രഖ്യാപിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |