
കഴക്കൂട്ടം: മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാതെ സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര പുറപ്പെട്ട ടൂറിസ്റ്റ് ബസിനെ പിടികൂടി, പിഴയടിച്ചു. കഴക്കൂട്ടം ചന്തവിള യു.പി സ്കൂളിൽ നിന്ന് യാത്ര പുറപ്പെട്ട ബസാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വാഹനത്തിന് 2,56,000 രൂപ പിഴ ചുമത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കും.
ബസിൽ അപകടകരമായ രീതിയിൽ ഫ്ലിക്കറിംഗ് ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. അനധികൃതമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രയെക്കുറിച്ച് മുൻകൂട്ടി വിവരം അറിയിക്കാത്തതിന് സ്കൂൾ അധികൃതരോട് വകുപ്പ് വിശദീകരണം തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |