
തൃപ്പൂണിത്തുറ: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് ഏർപ്പെടുത്തിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരകപുരസ്കാരം ശ്രീനിവാസന്. പുരസ്കാരം മരണാനന്തര ബഹുമതിയായി ആരോഗ്യമന്ത്രി വീണാ ജോർജ് സമർപ്പിച്ചത്. കണ്ടനാട്ടെ ശ്രീനിവാസന്റെ വസതിയിൽ നടന്ന ചടങ്ങിൽ പത്നി വിമല ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നിലപാടിൽ വ്യക്തതയുള്ളവരായിരുന്നു ശ്രീനിവാസനും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുമെന്ന് മന്ത്രി അനുസ്മരിച്ചു. ഇത്തവണത്തെ പുരസ്കാരം തനിക്കാണെന്ന കാര്യം ശ്രീനിവാസൻ അറിഞ്ഞിരുന്നുവെന്നത് ഏറെ ആശ്വാസം നൽകുന്നതാണെന്നും അവർ വ്യക്തമാക്കി.
ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംവിധായകനായ സത്യൻ അന്തിക്കാട്,ഹൈബി ഈഡൻ എം.പി,ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ,ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മക്കളായ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ,ഭവദാസൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |