
തിരുവനന്തപുരം: വ്യവസായ വളർച്ച ത്വരിതപ്പെടുത്തുന്നതിനും സംരംഭകർക്ക് ആശ്വാസമേകാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 'ഉണർവ്-2026', 'സാന്ത്വനം' എന്നീ പദ്ധതികൾ പ്രഖ്യാപിച്ചു.
വായ്പാ വിതരണം ത്വരിതപ്പെടുത്തി വ്യാവസായികമേഖലയെ ഉത്തേജിപ്പിക്കാൻ ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയാണ് 'ഉണർവ്-2026' ക്യാമ്പയിൻ . ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത് മാർച്ച് 31-നകം അനുവദിക്കുന്ന വായ്പകൾക്ക് (പ്രത്യേക സ്കീമുകൾ ഒഴികെ) പ്രോസസ്സിംഗ് ഫീസിൽ 50% ഇളവ് ലഭിക്കും. തിരിച്ചടവ് മുടങ്ങാതെ നടത്തുന്ന നിലവിലെ ഇടപാടുകാർക്ക് 'ക്ലയന്റ് റെക്കഗ്‌നിഷൻ പ്രോഗ്രാം' വഴി 0.25% അധിക പലിശ ഇളവും പ്ലാറ്റിനം, ഗോൾഡ്, സിൽവർ കാർഡുകളും നൽകും. വനിതാ സംരംഭകർക്ക് പിങ്ക് കാർഡുകളും നൽകും.
കുടിശ്ശിക വരുത്തിയവർക്ക് ജനുവരി 9 മുതൽ മാർച്ച് 31 വരെ 'സാന്ത്വനം' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പിലാക്കി. 50 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്പകൾക്ക് മുതലും മറ്റ് ചെലവും മാത്രം ഈടാക്കി ബാദ്ധ്യത അവസാനിപ്പിക്കാം. ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം നേരത്തെ അപേക്ഷിച്ചിട്ടുള്ളവർക്കും സൗകര്യം റദ്ദ് ചെയ്തവർക്കും വീണ്ടും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെ.എഫ്.സി ശാഖയുമായി ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |