
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. കത്ത് ആദ്യം മാദ്ധ്യമങ്ങൾക്ക് കൊടുക്കുകയും അതിന്റെ കോപ്പി സ്പീക്കർക്കു നൽകുകയുമാണ് ഗവർണറുടെ ഓഫീസ് ചെയ്തത്. കോപ്പിക്ക് മറുപടി നൽകേണ്ടതില്ല. നേരിട്ട് കത്തു തന്നാൽ മറുപടി നൽകും. സാധാരണ ഗവർണർ സ്പീക്കർക്ക് കത്തയക്കുമ്പോൾ ആ കത്ത് ആദ്യം സ്പീക്കർക്കാണ് ലഭിക്കേണ്ടത്. പക്ഷേ കത്തിന്റെ കോപ്പിയാണ് ലഭിച്ചത്. കത്ത് ആദ്യം ലഭിച്ചത് മാദ്ധ്യമങ്ങൾക്കും. ഇത് ഗവർണറുടെ അറിവോടെ ചെയ്തതാണെന്ന് തനിക്ക് അഭിപ്രായമില്ല. പക്ഷേ ഇക്കാര്യം ഗവർണറുടെ ഓഫീസ് പരിശോധിക്കേണ്ടതുണ്ട്. കത്ത് പത്രക്കാർക്ക് കൊടുത്തിട്ട് അതിന്റെ കോപ്പി വാങ്ങി കൊടുക്കേണ്ട ആളാണോ സ്പീക്കർ എന്ന് ഗവർണറുടെ ഓഫീസ് ആലോചിക്കണമെന്നും സ്പീക്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |