SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

10 മിനിട്ടിൽ ചർമത്തിൽ അത്ഭുതമാറ്റം; ഉപയോഗിച്ചവർക്കെല്ലാം ഫലം കിട്ടിയ ഫേസ്‌പാക്ക്, തയ്യാറാക്കാനും എളുപ്പം

Increase Font Size Decrease Font Size Print Page
beauty

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകൾ ഉപയോഗിച്ചാലും ചിലപ്പോൾ വിചാരിച്ച ഫലം കിട്ടണമെന്നില്ല. ഇവ അലർജി പോലും ഉണ്ടാക്കാം. അതിനാൽ, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നതാണ് എപ്പോഴും നല്ലത്.

നിങ്ങളുടെ വീട്ടിൽത്തന്നെ ഇതിന് പരിഹാരം കാണാൻ കഴിയുമെന്ന് പലർക്കും അറിയില്ല. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ടുതന്നെ എളുപ്പത്തിൽ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ

കസ്‌തൂരി മഞ്ഞൾപ്പൊട‌ി - കാൽ ടീസ്‌പൂൺ

തക്കാളി നീര് - 1 ടീസ്‌പൂൺ

തേൻ - അര ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള പാത്രത്തിലേക്ക് കാപ്പിപ്പൊടിയും മഞ്ഞൾപ്പൊടിയും യോജിപ്പിച്ച ശേഷം തക്കാളി നീരും തേനും കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി 15 മിനിട്ട് ഫ്രിഡ്‌ജിലോ പുറത്തോ വയ്‌ക്കണം.

ഉപയോഗിക്കേണ്ട വിധം

ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയ മുഖത്തേക്ക് പാക്ക് പുരട്ടിക്കൊടുക്കാവുന്നതാണ്. ഉണങ്ങുമ്പോൾ രണ്ടോ മൂന്നോ ലെയർ പുരട്ടിക്കൊടുക്കണം. അതും ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. നിമിഷനേരത്തിൽ മുഖം തിളങ്ങുന്നത് നിങ്ങൾക്ക് കാണാം.

TAGS: BEAUTY TIPS, BRIGHT SKIN TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY