SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.09 PM IST

കോട്ടയം മെഡി.കോളേജിൽ കോൺക്രീറ്റ് പാളി അടർന്ന് വീണ് തൊഴിലാളിയ്‌ക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
mdical

കോട്ടയം : മെഡിക്കൽ കോളേജിൽ പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിയ്ക്ക്‌ പരിക്ക്. ഒറീസ സ്വദേശി കബിനായിക് (45) നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. 2, 6, 9 വാർഡുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ രണ്ടാം വാർഡിന്റെ ടോയ്‌ലെറ്റ് പുനർനിർമ്മാണം നടത്തുന്നതിനിടെയാണ് പാളി അടർന്നു വീണത്. ഈ സമയം നാലുപേർ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. മൂന്നുപേർ ഓടിമാറി.

TAGS: KOTTAYAM MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY