SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്കായി 30 കോടി, തീർത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലീൻ പമ്പ പദ്ധതിക്കായി 30 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശബരിമല മാസ്റ്റർപ്ലാൻ പദ്ധതിക്കായി 30 കോടി രൂപയും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തീർത്ഥാടന റോഡ് വികസനത്തിന് 15 കോടി രൂപയും നീക്കിവച്ചതായി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

വയനാട് പാക്കേജിന് 80 കോടി രൂപയും കുട്ടനാട് പാക്കേജിനായി 75 കോടി രൂപയും പ്രഖ്യാപിച്ചു. കാസർകോട് വികസന പാക്കേജിന് 80 കോടി രൂപയും അയ്യാ വൈകുണ്‌ഠ സ്‌മാരകത്തിന് രണ്ട് കോടി രൂപയും എംടി മെമ്മോറിയൽ സാംസ്‌കാരിക കേന്ദ്രത്തിന് ഒന്നര കോടി രൂപയും വകയിരുത്തി.

TAGS: KERALA BUDGET, SABARIMALA MASTER PLAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY