SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഈ നാളുകാരുടെ ക്ലേശങ്ങള്‍ മാറും, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിൽ വന്നുചേരും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജനുവരി 30 - മകരം 16 വെള്ളിയാഴ്ച (51 നാഴിക 29 വിനാഴിക വരെ തിരുവാതിര നക്ഷത്രം ശേഷം പുണര്‍തം നക്ഷത്രം ) (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)

അശ്വതി: ദാമ്പത്യത്തിൽ അകല്‍ച്ചകള്‍, ആരോഗ്യകാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുക. അപരിചിതരുടെ പക്കല്‍ നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്, കര്‍മ്മരഗത്ത് അപ്രീതി.

ഭരണി: പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും അകപ്പെടരുത്, അധ്വാനം കൂടുതലും പ്രതിഫലം കുറവും, സന്താനത്തിന് അരിഷ്ടതവും വ്യാധിയും.

കാര്‍ത്തിക: മുന്‍കോപം നിയന്ത്രിക്കണം, ദേഹ ദുരിതത്തിനു സാദ്ധ്യത, ആയുധങ്ങളില്‍ നിന്നും ജലയാത്രയിലും അപകടങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് ദിവസം അനുകൂലമല്ല.

രോഹിണി: ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കുക, പൂര്‍വിക സ്വത്ത്‌ കൈവശം വരും.

മകയിരം: സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്‍റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, സ്ഥാനമാനങ്ങള്‍ നഷ്ട്ടമാകും, വാത സംബന്ധമായ രോഗങ്ങള്‍ക്ക് സാദ്ധ്യത.

തിരുവാതിര: പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും. ഗവണ്മെന്റില്‍ നിന്നും അനുകൂലഫലം, കുടുംബ ജീവിതം സന്തോഷകരം.

പുണര്‍തം: ദാമ്പത്യസുഖം, സന്താനസൗഖ്യം, സങ്കല്‌പങ്ങള്‍ യാഥാര്‍ഥ്യമാകും, ദൂര ദേശത്ത് ഉള്ളവരില്‍ നിന്നും ആനുകൂല്യം, കാര്‍ഷികരംഗത്ത്‌ നിന്ന് ആദായം ലഭിക്കും.

പൂയം: മറ്റുള്ളവരുടെ ആദരവിന്‌ പാത്രമാകും, ആഗ്രഹങ്ങള്‍ നിറവേറും, ധനപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. രോഗ ശാന്തി, വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും അംഗീകാരം.

ആയില്യം: കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന്‌ വഴിയൊരുക്കം, കര്‍മ്മ രംഗത്ത്‌ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും, ആഭരണം, വസ്ത്രം, സുഗന്ധ ദ്രവ്യങ്ങളുടെ ലഭ്യത.

മകം: അപൂര്‍വ സൗഹൃദമോ ആത്മബന്ധമോ ഉണ്ടാകും, നിര്‍ത്തിവച്ച കര്‍മപദ്ധതികള്‍ പുനരാരംഭിക്കും, ഊഹക്കച്ചവടക്കാര്‍ വൈദ്യരംഗത്തുള്ളവര്‍ എന്നിവര്‍ക്ക് ദിവസം അനുകൂലം, അംഗീകാരം ലഭിക്കും.

പൂരം: ഉദ്ദിഷ്ടകാര്യലാഭം, ധനപ്രാപ്തി, ദൈവാനുകൂല്ല്യം, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും. വിദേശ ബന്ധങ്ങള്‍ അഭിവൃദ്ധിപ്പെടും. ബുദ്ധി ശക്തിയും ആത്മാര്‍ഥതയും പ്രകടിപ്പിക്കും.

ഉത്രം: ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നുചേരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, കര്‍മ്മ രംഗത്ത്‌ പ്രശംസ നേടും.

അത്തം: ഉന്നതവ്യക്‌തികളുമായി പരിചയപ്പെടും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിചാരിക്കുന്ന വിധം നടപ്പിലാക്കും. പ്രശ്നങ്ങളെ ധീരതയോടെ നേരിടും. മത്സരങ്ങളില്‍ മികച്ച വിജയം.

ചിത്തിര: ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കും.

ചോതി: തൊഴിലിലും ബിസിനസിലും നേട്ടം, പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, പൊതു പ്രവര്‍ത്തകര്‍ക്ക് ഭരണരംഗത്ത്‌ സ്വാധീനം വര്‍ദ്ധിക്കും. വാഹന യോഗം.

വിശാഖം: മനസിന്റെ തെറ്റായ ധാരണകള്‍ അബദ്ധങ്ങളുണ്ടാക്കും, സത്യാവസ്‌ഥ അറിയാതെ പ്രതികരിക്കരുത്‌. ആരോപണങ്ങള്‍ക്ക് വിധേയരാകും, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങള്‍ ഉണ്ടാകും.

അനിഴം: തെറ്റിദ്ധാരണകള്‍ വന്നു ഭവിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും, കാര്യങ്ങള്‍ നേടാന്‍ കഠിന പ്രയത്നം വേണ്ടി വരും, ദാമ്പത്യപരമായി സമയം അനുകൂലമല്ല.

കേട്ട: ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കരുത്‌, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ധനചെലവ് അധികമാകും. കര്‍മ്മ രംഗത്ത്‌ പ്രയാസമേറിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും.

മൂലം: ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്, ധനമിടപാടുകള്‍ ശ്രദ്ധിച്ച്‌ നടത്തുക, നൂതന സംരംഭങ്ങള്‍ക്ക്‌ പ്രാരംഭ തടസങ്ങള്‍ ഉണ്ടാകും. ഔദ്യോഗിക രംഗത്ത്‌ പ്രതി സന്ധികളുണ്ടാകും. ജനങ്ങളുമായി അഭിപ്രായ വ്യത്യാസം.

പൂരാടം: പണം ചെലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും, ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറും. ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍, അപ്രതീക്ഷിത ധന നഷ്ടത്തിന് സാദ്ധ്യത.

ഉത്രാടം: അനാവശ്യ പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്. സാമ്പത്തിക ബാദ്ധ്യത അധികമാകും. രാഷ്ട്രീയ രംഗത്തുള്ളവര്‍ ആരോപണ വിധേയരാകും.

തിരുവോണം: ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, വ്യവഹാരങ്ങളില്‍ വിജയം, അപ്രതീക്ഷിത ഭാഗത്തു നിന്നും ധനാഗമനം പ്രതീക്ഷിക്കാം.

അവിട്ടം: ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും. സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍, എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും.

ചതയം: വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, കലാ രംഗത്തുള്ളവര്‍ക്ക്‌ നേട്ടത്തിന്‍റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും, തൊഴിലില്‍ ഉയര്‍ച്ചയും മേലധികാരികളുടെ പ്രോത്സാഹനവും, സന്താനങ്ങള്‍ കാരണം അഭിമാനം.

പൂരുരുട്ടാതി: വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാദ്ധ്യതകൾ തെളിയും. ആഘോഷങ്ങളില്‍ പങ്കെടുക്കും, കുടുംബാംഗങ്ങളോടൊപ്പം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഉത്തൃട്ടാതി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്‌ടസിദ്ധി കൈവരും, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും. അസാധാരണ ധൈര്യം പ്രകടിപ്പിക്കും. പ്രോജക്റ്റുകള്‍ക്ക് അംഗീകരവും പ്രോത്സാഹനവും ലഭിക്കും.

രേവതി: ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്‌ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികള്‍ക്ക്‌ വളരെ നേട്ടങ്ങൾ, ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ മുടങ്ങിപ്പോയ പലതും പൂര്‍ത്തീകരിക്കാന്‍ കഴിയും, പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കും.

TAGS: ASTROLOGY, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY