
കോട്ടയം: ആധാർ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്നാരോപിച്ച് പണം തട്ടാൻ വാട്ട്‌സാപ്പിലൂടെ വന്ന വെർച്വൽ അറസ്‌റ്റ് നിമിഷങ്ങൾക്കുള്ളിൽ പൊളിച്ച്, തിരിച്ചടിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഡി.ജി.പിയ്‌ക്ക് പരാതി നൽകിയതിനെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂരിന് വാട്ട്സാപ്പിൽ വീഡിയോകാൾ വന്നത്. മുംബയിൽ രജിസറ്റർ ചെയ്ത കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് കൊണ്ട് എടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും മുംബയ് പൊലീസ് കേസെടുത്തെന്നും സംഘം അറിയിക്കുകയായിരുന്നു. തിരുവഞ്ചൂർ ഫോൺ കട്ടാക്കിയതിന് പിന്നാലെ വീണ്ടും വീഡിയോകാൾ ചെയ്‌ത് അറസ്‌റ്റു ചെയ്യുകയാണെന്ന് അറിയിച്ചു. തട്ടിപ്പ് മനസിലാക്കിയ തിരുവഞ്ചൂർ കേരള പൊലീസുമായി ബന്ധപ്പെടൂ, രേഖകൾ അവിടെ കാണിക്കാം എന്ന് മറുപടി നൽകി കോൾ വെച്ചു. തട്ടിപ്പുകാർ വിളിച്ച രണ്ട് നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എം.എൽ.എ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് വാട്ട്‌സ് ആപ്പിൽ വീഡിയോകാൾ വന്നത്. മുംബയ്‌യിൽ നിന്ന് ആധാർ ഉപയോഗിച്ച് എടുത്ത ഫോൺ നമ്പറിലൂടെ തട്ടിപ്പ് നടത്തിയതായി വിളിച്ചവർ പറഞ്ഞു. അപ്പോഴേ കളളമാണെന്ന് മനസിലായി. ഹിന്ദി കലർന്ന ഇംഗ്ലീഷിലായിരുന്നു സംസാരം.എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. നമ്പർ ചോദിച്ചപ്പോൾ പറഞ്ഞത് എഫ്.ഐ.ആറുമായി ബന്ധമില്ലാത്ത നമ്പറും. ആരും തട്ടിപ്പിനിരയാകാതിരിക്കാനാണ് പരാതി നൽകിയത്.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ