
ശിവഗിരി: സദ്ഗുരു മലയാളസ്വാമി ഗീതാപ്രചാര സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ സന്യാസിശിഷ്യസംഗമത്തിനും ശതാബ്ദി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യനായ ശിവലിംഗദാസസ്വാമികളുടെയും മലയാളസ്വാമി ആന്ധ്രയിലെ ഏർപേടിൽ വ്യാസാശ്രമം സ്ഥാപിച്ചതിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം. ആന്ധ്രയിലെ ഏലൂർ പാവന ജ്ഞാനമന്ദിരത്തിൽ മൂന്ന് ദിവസത്തേക്കാണ് സംഗമം.
ശ്രീനാരായണഗുരുദേവന്റെ സന്ദേശങ്ങൾ ആന്ധ്രയിൽ പ്രചരിപ്പിക്കുന്നതിന് നേതൃത്വം വഹിച്ച മലയാളസ്വാമിയുടെ സ്വദേശം തൃശൂരിലെ ഏങ്ങണ്ടിയൂരിലാണ്. പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമത്തിൽ വച്ച് ശിവലിംഗസ്വാമിയിൽ നിന്നും വേദാന്തശാസ്ത്രം പഠിച്ചു. തുടർന്ന് ശിവഗിരിയിൽ എത്തി ഗുരുദേവന്റെ അനുഗ്രഹത്തോടെ ഭാരതമൊട്ടാകെ സഞ്ചരിക്കുകയും ആന്ധ്രയിലെ ഏർപേടിൽ 1926ൽ ആശ്രമം സ്ഥാപിക്കുകയുമായിരുന്നു.
ശിവഗിരി മഠത്തിൽ നിന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി ദേവാത്മാനന്ദസരസ്വതി എന്നിവർ പങ്കെടുക്കും.
ഗുരുധ്യാനം,സദ്ഗുരു ചന്ദ്രിക ലതീത സഹസ്രനാമപാരായണം,പ്രണവപതാകവിസ്കരണം,അഖണ്ഡജ്യോതി പ്രജ്വലനം,കലശ സ്ഥാപൻ,ചിത്രപത അനാച്ഛാദനം,സദ്ഗുരുവിന്റെ പാദുകങ്ങൾക്ക് അഭിഷേകം,അർച്ചന,ആദ്ധ്യാത്മികസമ്മേളനങ്ങൾ,യതിപൂജ, ഘോഷയാത്ര തുടങ്ങിയവ നടക്കും. ശ്രീനാരായണ കോൺഫെഡറേഷൻ പ്രസിഡന്റ് രാജേന്ദ്രബാബു വിശിഷ്ടാതിഥിയാകും. മാതൃശ്രി അനസൂയാമ്മ പരിപാടികൾക്ക് നേതൃത്വം നൽകും. ഫെബ്രുവരി 1ന് സമാപിക്കുന്ന സംഗമത്തിൽ ശ്രീനാരായണ ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സമ്മേളനവും നടക്കും. 2ന് സന്യാസി സംഘം ശിവഗിരിയിൽ മടങ്ങിയെത്തും.
ആന്ധ്രയിൽ ശിവഗിരി മഠം ശാഖാശ്രമം സ്ഥാപിക്കും: സ്വാമി സച്ചിദാനന്ദ
മലയാളമഹർഷിയുടെ ഭക്തനും അനുയായിയും വ്യവസായിയുമായ രവി ശിവഗിരിമഠത്തിന്റെ ശാഖാആശ്രമം സ്ഥാപിക്കുന്നതിനായി ആന്ധ്രയിൽ 50 സെന്റ് സ്ഥലം നൽകി. പ്രസ്തുതസ്ഥലം സന്ദർശിക്കുന്നതിനോടൊപ്പം ആശ്രമം സ്ഥാപിക്കുന്നതിനുളള ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് സ്വാമി സച്ചിദാനന്ദ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ