SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.05 PM IST

മലയാളികൾക്ക് സുവർണാവസരം,​ എമിറേറ്റ്സിൽ 22000ത്തിലേറെ ഒഴിവുകൾ,​ മികച്ച ശമ്പളവും ആനുകൂല്യവും

Increase Font Size Decrease Font Size Print Page
emirates-

വ്യോമയാന രംഗത്തെ കരുത്തൻമാരായ ദുബാ.് ആസ്ഥാനമായ എമിറേറ്റ്സ് ഗ്രൂപ്പിൽ ഉദ്യോഗാർത്ഥികൾക്ക് വൻഅവസരം. ഈ സാമ്പത്തിക വർഷം ഏകദേശം 22000ത്തിലധികം ഒഴിവുകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സുവർണാവസരമാണ് എമിറേറ്റ്സ് ഒരുക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ കുതിച്ചുചാട്ടവും എമിറേറ്റ്സിന്റെ വിമാന ശൃംഖലയുടെ വിപുലീകരണവുമാണ് ഒഴിവുകൾക്ക് പിന്നിൽ. എയർലൈൻ സർവീസുകൾക്ക് പുറമേ ഡിനാറ്റ പോലുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ,​ കസ്റ്റമർ കെയർ,​ ഐ.ടി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലേക്കാണ് നിയമനം.

ഏറ്റവും കൂടുതൽ ഒഴിവുകൾ ക്യാബിൻ ക്രൂ വിഭാഗത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായുള്ള ഇന്റർവ്യൂ നടന്നുവരുന്നു. പരിചയ സമ്പന്നരായ പൈലറ്റുമാരെയും കമ്പനി തേടുന്നുണ്ട്. എൻജിനീയറിംഗ്,​ ഐടി,​ സാങ്കേതിക വിഭാഗങ്ങളിൽ വൈദഗ്ദ്ധ്യമുള്ളവർക്ക് മികച്ച അവസരങ്ങളുണ്ട്. ഗ്രൗണ്ട് സ്റ്റാഫ് ആൻഡ് കസ്റ്റമർ സർവീസ് വിഭാഗങ്ങളിലേക്ക് ആയിരത്തോളം ഒഴിവുണ്ട്.

മികച്ച ശമ്പളത്തിനൊപ്പം നികുതി നൽകേണ്ടതില്ല എന്നത് ഉദ്യോഗാർത്ഥികൾക്ക് നേട്ടമാണ്. ഉദ്യോഗസ്ഥർക്ക് ഫർണിഷ് ചെയ്ത താമസസൗകര്യവും ജോലിക്കായുള്ള യാത്രയ്ക്ക് സൗജന്യ സൗകര്യവും ലഭിക്കും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യാനുള്ള അവസരമുണ്ട്.

എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ 'Emirates Group Careers' വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. .ോഗ്യതകൾ പരിശോധിച്ച ശേഷം ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലും വരുംമാസങ്ങളിൽ റിക്രൂട്ട്മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

TAGS: CAREER, EMIRATES, EMIRATES GROUP, CAREERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY