SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.27 PM IST

അടിയന്തര നടപടി വേണം

Increase Font Size Decrease Font Size Print Page

supreme-court

ആ​ർ​ത്ത​വ​ ​ശു​ചി​ത്വം​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 21​-ാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​ജീ​വി​ക്കാ​നും​ ​സ്വ​കാ​ര്യ​ത​ ​സൂ​ക്ഷി​ക്കാ​നു​മു​ള്ള​ ​മൗ​ലി​കാ​വ​കാ​ശ​ത്തി​ന്റെ​ ​ഭാ​ഗ​മൊണെന്നും സ​ർ​ക്കാ​ർ​-​ ​സ്വ​കാ​ര്യ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​സൗ​ജ​ന്യ​മാ​യി​ ​സാ​നി​റ്റ​റി​ ​പാ​ഡു​ക​ൾ​ ​ല​ഭ്യ​മാ​ക്ക​ണമെന്നുമുള്ള സുപ്രീം കോടതി വിധി സുപ്രധാനവും അടിയന്തര നടപടി ആവശ്യപ്പെടുന്നതുമാണ്. ശു​ചി​ത്വ​മു​ള്ള​ ​പെ​ൺ​ ​ടോ​യ്‌​ലെ​റ്റു​ക​ൾ​ ​ഉ​റ​പ്പാ​ക്കണം.​ ​ഇ​ത്ത​രം​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.​ ​സ്വ​കാ​ര്യ​ത​യും​ ​അ​ന്ത​സും​ ​ഉ​റ​പ്പാ​ക്കി​ ​ആ​ർ​ത്ത​വ​കാ​ല​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​നാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​മേ​റും. ​സ്‌​കൂ​ളി​ൽ​ ​മു​ഴു​വ​ൻ​ ​സ​മ​യം​ ​ക​ഴി​യാ​ൻ അവർക്ക് പ്രയാസമാകുമെന്നും , '​ആ​ർ​ത്ത​വ​ ​ശു​ചി​ത്വ​ ​ന​യം​"​ ​മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ​ ​രാ​ജ്യ​മെ​മ്പാ​ടും​ ​ന​ട​പ്പാ​ക്ക​ണമെന്നും ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​ബി.​ പ​ർ​ദി​വാ​ല,​ ​ആ​ർ.​മ​ഹാ​ദേ​വ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.​ ​

വൃ​ത്തി​യു​ള്ള​തും​ ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വു​മാ​യ​ ​ടോ​യ്ലെ​റ്റു​ക​ൾ,​ ​സാ​നി​ട്ട​റി​ ​പാ​ഡു​ക​ൾ,​ ​നി​ർ​മ്മാ​ർ​ജ​ന​ ​സം​വി​ധാ​നം​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​അ​ഭാ​വം​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​മ​ത്സ​രി​ച്ച് ​മു​ന്നേ​റാ​നു​മു​ള്ള​ ​അ​വ​കാ​ശ​ത്തി​നും​ ​ത​ട​സം​ ​സൃ​ഷ്ടി​ക്കു​ന്ന​താ​യി​ ​കോ​ട​തി​ ​വി​ല​യി​രു​ത്തി.​ ​സ്‌​കൂ​ളി​ൽ​ ​പോ​കാ​തി​രി​ക്കാ​നും​ ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ ​രീ​തി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​അവർ നി​ർ​ബ​ന്ധി​ത​രാ​യേ​ക്കാം.​ ​മ​റ്റു​ ​മാ​ർ​ഗ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​ലൈം​ഗി​ക​വും​ ​പ്ര​ത്യു​ത്പാ​ദ​ന​പ​ര​വു​മാ​യ​ ​ആ​രോ​ഗ്യ​ത്തെയും ​ ​ബാ​ധി​ക്കാം. ആ​ർ​ത്ത​വ​ ​ആ​രോ​ഗ്യം​ ​സ്ത്രീ​യു​ടെ​ ​ര​ഹ​സ്യ​പ്ര​ശ്ന​മ​ല്ലെ​ന്നും​ ​പു​രു​ഷ​ ​സ​മൂ​ഹ​ത്തി​നും​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും​ ​കോ​ട​തി​ ​ഓ​ർ​മ്മി​പ്പിച്ചു. വളരെ ഉത്തരവാദിത്വ പൂർണ്ണവും ഗൗരവമേറിയതുമായ കാര്യങ്ങളാണ് ഈ വിഷയത്തിൽ രാജ്യത്തെ പരമോന്നത നീതിപീഠം നിർദ്ദേശിച്ചിട്ടുള്ളത്. ഇവ ചുമതലാബോധത്തോടെ പ്രാവർത്തികമാക്കാൻ ഓരോ സംസ്ഥാന സർക്കാരുകളും തയ്യാറാകണം.

​ ​ന​ഗ​ര ​-​ ​ഗ്രാ​മ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ ​-​സ്വ​കാ​ര്യ​ ​സ്കൂ​ളു​ക​ളി​ലും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​മാ​ത്ര​മാ​യി​ ​ടോ​യ്‌​ലെ​റ്റു​ക​ൾ​ ​ഉ​റ​പ്പാ​ക്ക​ണമെന്നും ​സോ​പ്പും​ ​വെ​ള്ള​വും​ ​ഉ​ണ്ടാ​വ​ണമെന്നും ​സ്വ​കാ​ര്യ​ത​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​രൂ​പ​ക​ല്പ​ന​യാ​വ​ണമെന്നും ഉത്തരവിൽ പറയുന്നു. ​ഓ​ക്‌​സോ​-​ ​ബ​യോ​ ​ഡീ​ഗ്രേ​ഡ​ബി​ൾ​ ​സാ​നി​റ്റ​റി​ ​നാ​പ്കി​നു​ക​ൾ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​ക​ണം.​ ​ഇ​വ​ ​പെ​ട്ടെ​ന്ന് ​എ​ടു​ക്കാ​ൻ​ ​ത​ക്ക​വി​ധം​ ​വെ​ൻ​ഡിം​ഗ് ​യ​ന്ത്ര​ങ്ങ​ൾ​ ​ടോ​യ്‌​ലെ​റ്റ് ​പ​രി​സ​ര​ത്തോ,​ ​മ​റ​യു​ള്ള​ ​ഇ​ട​ങ്ങ​ളി​ലോ​ ​വ​യ്‌​ക്ക​ണം. അ​ടി​വ​സ്ത്ര​ങ്ങ​ൾ,​ ​യൂ​ണി​ഫോ​മു​ക​ൾ,​ ​ഡി​സ്പോ​സി​ബി​ൾ​ ​പാ​ഡു​ക​ൾ,​ ​മ​റ്റ് ​ആ​വ​ശ്യ​മാ​യ​ ​വ​സ്തു​ക്ക​ൾ​ ​എ​ന്നി​വ​ ​ല​ഭ്യ​മാ​വു​ന്ന​ ​'​ആ​ർ​ത്ത​വ​ ​ശു​ചി​ത്വ​ ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ർ​ണ​ർ​‌​"​ ​സ്ഥാ​പി​ക്ക​ണം.

സാ​നി​ട്ട​റി​ ​പാ​ഡു​ക​ൾ​ ​സു​ര​ക്ഷി​ത​മാ​യി​ ​സം​സ്‌​ക​രി​ക്കാ​നു​ള്ള​ ​സം​വി​ധാ​നം​ ​വേ​ണം.​ ​ഉ​പ​യോ​ഗി​ച്ച​ ​സാ​നി​ട്ട​റി​ ​പാ​ഡു​ക​ൾ​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​ടോ​യ്ലെ​റ്റു​ക​ളി​ൽ​ ​മൂ​ടി​യു​ള്ള,​​​ ​വൃ​ത്തി​യു​ള്ള​ ​വേ​സ്റ്റ് ​ബി​ൻ​ ​വേ​ണം. പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ​ ​ഡോ.​ ​ജ​യാ​ ​താ​ക്കൂ​ർ​ ​ന​ൽ​കി​യ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ.​ 6​മു​ത​ൽ​ 12​വ​രെ​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​എ​ല്ലാ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​സൗ​ജ​ന്യ​ ​സാ​നി​ട്ട​റി​ ​പാ​ഡ്,​ ​പ്ര​ത്യേ​ക​ ​സ്‌​ത്രീ​ ​ടോ​യ്‌​ലെ​റ്റ് ​തു​ട​ങ്ങി​യ​വ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു​ ​ഹ​ർ​ജി. ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ഹ​രി​യാ​ന​യി​ലെ​ ​

മ​ഹ​ർ​ഷി​ ​ദ​യാ​ന​ന്ദ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ആ​ർ​ത്ത​വ​ ​സ​മ​യ​ത്ത് ​ജോ​ലി​ക്ക് ​ബു​ദ്ധി​മു​ട്ട് ​പ്ര​ക​ടി​പ്പി​ച്ച​ ​മൂ​ന്ന് ​വ​നി​താ​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ക​ളോ​ട് ​സാ​നി​റ്റ​റി​ ​പാ​ഡു​ക​ളു​ടെ​ ​ഫോ​ട്ടോ​ ​കാ​ണി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സം​ഭ​വം​ ​കോ​ട​തി​ ​ഗൗ​ര​വ​ത്തി​ലെ​ടു​ക്കുകയായിരുന്നു.​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​നി​ശ​ബ്ദ​ത​യു​ടെ​ ​ആ​ഘാ​തം​ ​മ​ന​സ്സി​ലാ​ക്കാ​ത്ത​ ​സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യും ​ശ​രീ​രം​ ​ഭാ​ര​മാ​യി​ ​ക​ണ​ക്കാ​ക്കി​ ​സ്കൂ​ളി​ൽ​ ​വ​രാ​ത്ത​ ​ഓ​രോ​ ​പെ​ൺ​കു​ട്ടി​ക്കും​ ​വേ​ണ്ടി​യുമാണ് വിധിയെന്ന് ജസ്റ്റീസ് പർദിവാല ചൂണ്ടിക്കാട്ടി.

യഥാർത്ഥത്തിൽ മനുഷ്യന്റെ ഏറ്റവും ആവശ്യമായ പ്രശ്നങ്ങളിലേക്ക് സർക്കാരുകൾ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നു കൂടിയാണ് ഈ വിധിന്യായം നൽകുന്ന സൂചന. നമ്മുടെ തലസ്ഥാനത്ത് തന്നെ യാത്ര ചെയ്തെത്തുന്ന സ്ത്രീകൾക്ക് പൊതുയിടങ്ങളിലൊന്നും ടോയ്ലെറ്റുകൾ ലഭ്യമല്ല. ഉണ്ടെങ്കിൽത്തന്നെ അവ വൃത്തിയുള്ളവയായിരിക്കില്ല. ഷീ ടോയ്ലെറ്റ് ഒക്കെ തുടങ്ങിയെങ്കിലും അത് പൂർണ്ണതോതിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞതുമില്ല. സുപ്രീം കോടതിയുടെ ഈ വിധിന്യായം ഭരണകർത്താക്കളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

TAGS: GIRLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.