SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.10 PM IST

എൻ.സി.പിയിൽ അഭിപ്രായ ഭിന്നതയില്ല: എ.കെ. ശശീന്ദ്രൻ 

Increase Font Size Decrease Font Size Print Page
p

കോഴിക്കോട്: എൻ.സി.പിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ ഇരുകെെയും നീട്ടി സ്വീകരിക്കും. എല്ലാ സാദ്ധ്യതകളും പരിശോധിച്ച ശേഷമായിരിക്കും സ്ഥാനാർത്ഥി നിർണയം. യുവാക്കൾക്കും സാദ്ധ്യതയുണ്ട്. എൻ.സി.പി കേരള ഘടകം ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കും. ദേശീയ തലത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എൽ.ഡി.എഫിനെ വിജയിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: NCP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY