SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.27 PM IST

ടൈറ്റിൽ ലോഞ്ച് ചെയ്തത് മോഹൻലാലും മമ്മൂട്ടിയും ചേർന്ന്,​ 'കൂടോത്രം' ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്ക്

Increase Font Size Decrease Font Size Print Page
koodothram-

ഇടുക്കിയുടെ പ്രകൃതിഭംഗിയും നിഗൂഢതകളും പ്രമേയമാക്കി ഒരുക്കിയ ഫാമിലി ഹോറർ മിസ്റ്ററി ത്രില്ലർ ചലച്ചിത്രം 'കൂടോത്രം' 12ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടത്.

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിന് സന്തോഷ് ഇടുക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജിസ്ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ എന്നിവർ ഛായാഗ്രഹണവും എ.സി.എ. ഗ്രെയ്‌സൺ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഫിനിക്‌സ് പ്രഭു ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

സാൻജോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണം നിർവ്വഹിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റെജി ജോർജ് കൊന്നതറയിൽ ആണ്. മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. മഞ്ജു വാര്യർ, ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ട്രെയ്‌ലർ യുട്യൂബ് ട്രെൻഡിംഗിലും ഇടംപിടിച്ചു.

ഡിനോയ് പൗലോസ്, റേച്ചൽ ഡേവിഡ്, ശ്രീനാഥ് മകന്തി, അലൻസിയർ, സായ്കുമാർ, സലിം കുമാർ, ജോയ് മാത്യു, ശ്രീജിത്ത് രവി, സുധി കോപ്പ, സുനിൽ സുഖദ, കോട്ടയം രമേഷ്, മനോഹരി ജോയ്, വീണ നായർ, ചിത്ര നായർ, ഷൈനി സാറ, ദിയ, ബിനു തൃക്കാക്കര, പ്രമോദ് വെളിയനാട്, ജോജി ജോൺ, പി.എൻ. സണ്ണി, വേദ് ലക്ഷ്മി, ഫുക്രു, ജോബിൻ ദാസ്, ടോം സ്‌കോട്ട്, സാജു കൊടിയൻ, അംജിത് മൂസ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

TAGS: KOODOTHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY