SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

മണി പ്ളാന്റ് നട്ടിരിക്കുന്നതിലെ മണ്ണിൽ ഇവ ചേർക്കൂ; ദിവസങ്ങൾക്കുള്ളിൽ ജീവിതത്തിലുണ്ടാകുന്ന മാറ്റം അറിയാം

Increase Font Size Decrease Font Size Print Page
money-plant

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ദാരിദ്ര്യമകറ്റാനും വീട്ടിൽ മണി പ്ളാന്റ് നട്ടുവളർത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ മണി പ്ളാന്റ് വീട്ടിൽ വെറുതെ വളർത്തുന്നതിനേക്കാൾ ഗുണം ലഭിക്കാൻ മറ്റുചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ടെന്ന് വാസ്‌തു വിദഗ്ദ്ധർ പറയുന്നു.

പാൽ

മണി പ്ളാന്റിന്റെ മണ്ണിൽ അല്പം പാൽ ചേർക്കുന്നത് ശുഭകരമാണ്. ഇത് ചെടി വേഗത്തിൽ വളരാൻ സഹായിക്കുകയും വീടിന് സാമ്പത്തിഭദ്രത നൽകുകയും ചെയ്യുന്നു. കടബാദ്ധ്യതകൾ ഒഴിവാക്കാനും വീട്ടിൽ ലക്ഷ്‌മിദേവിയുടെ അനുഗ്രഹം നിലനിർത്താനും സഹായിക്കുന്നു.

പഞ്ചസാര

പഞ്ചസാര മാധുര്യവും സമ്പത്തിന്റെ വളർച്ചയും സൂചിപ്പിക്കുന്നു. മണി പ്ളാന്റിന്റെ മണ്ണിൽ പഞ്ചസാര ചേർക്കുന്നത് കുടുംബത്തിൽ യോജിപ്പുണ്ടാക്കുകയും സാമ്പത്തിക നഷ്ടം തടയുകയും ചെയ്യുന്നു. രാഹു ദോഷത്തിന്റെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

ചുവന്ന നൂൽ

മണി പ്ളാന്റിനുചുറ്റം ചുവന്ന നൂൽ കെട്ടുന്നത് ചെടിയുടെ ഊർജം വർദ്ധിപ്പിക്കുകയും വീട്ടിലേയ്ക്ക് സ്ഥിരമായ സമ്പത്ത് ഒഴുകിയെത്തുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു. വീട്ടിൽ സമാധാനം, സന്തോഷം, സാമ്പത്തിക അഭിവൃദ്ധി എന്നിവ പ്രദാനം ചെയ്യുന്നു.

വെളുത്ത പരലുകൾ

മണി പ്ളാന്റിന് സമീപത്തായി വെളുത്ത മണികളോ പരലുകളോ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു.

ദിശ

മണി പ്ളാന്റ് സ്ഥാപിക്കുന്നതിൽ ദിശ വളരെ പ്രധാനമാണ്. വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ മണി പ്ളാന്റ് സ്ഥാപിക്കുന്നതാണ് ഏറെ ശുഭകരമായി കണക്കാക്കുന്നത്.

TAGS: MONEY PLANT, VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY