SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.45 PM IST

ഗുരുകുലം സ്റ്റഡി സർക്കിൾ മദ്ധ്യമേഖലാ കുടുംബസംഗമം 

Increase Font Size Decrease Font Size Print Page
gurukulam-study-circle

വർക്കല: ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട് ജില്ലകളുടെ പഠന സംഗമമായ മദ്ധ്യമേഖലാ കുടുംബസംഗമം പെരുമ്പാവൂരിൽ നടന്നു. വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്രചൈതന്യ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഡിഫൻസ് മന്ത്രാലയം ഡയറക്ടർ ഡോ. എം.വി. നടേശന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ മാതാ ജ്യോതിർമയി ഭാരതി, സ്വാമിനി ജ്യോതിർമയി ഭാരതി ട്രസ്റ്റ്‌ സെക്രട്ടറി മാതാ ത്യാഗീശ്വരി ഭാരതി, ഖുർആൻ അകംപൊരുൾ വ്യാഖ്യാതാവ് സി .എച്ച്. മുസ്തഫ മൗലവി, റിട്ട. എസ്. പി അഡ്വ. കെ .എം. ജിജിമോൻ, ഗുരുകുലം ട്രസ്റ്റ്‌ മുൻ സെക്രട്ടറി പ്രൊഫ. ആർ. അനിലൻ. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം. എസ്. സുരേഷ്, കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, ഇടുക്കി ജില്ലാ കാര്യദർശി അഡ്വ. വി .എഫ്. അരുണകുമാരി, തൃശൂർ ജില്ലാ കാര്യദർശി വിദ്യാധരൻ മാസ്റ്റർ, പാലക്കാട്‌ ജില്ലാ കാര്യദർശി സന്തോഷ്‌ മലമ്പുഴ, ഗുരുധർമ്മ പ്രചാരണ സഭ ഒക്കൽ യൂണിറ്റ് ജനറൽ കൺവീനർ എം. വി .ജയപ്രകാശ്, പി .കെ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ജ്ഞാനോത്സവം എഴുത്തു പരീക്ഷയുടെ സ്മരണിക ചീഫ് എഡിറ്റർ കുറിച്ചി സദൻ സ്വാമി മന്ത്രചൈതന്യ, സി. എച്ച് .മുസ്തഫ മൗലവി എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

TAGS: GURUKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.