SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.19 PM IST

മഹാസമാധിയിലെ മുത്തശ്ശി പ്ലാവിന് സുഖ ചികിത്സ

Increase Font Size Decrease Font Size Print Page
swami-shubhamganandha

ശിവഗിരി: പവിത്രമായ ശിവഗിരി മഹാസമാധി സന്നിധിയിൽ പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് തണലും ആശ്വാസവുമേകുന്ന മുത്തശ്ശി പ്ലാവിന് വൃക്ഷായുർവേദ ചികിത്സ നൽകി. ശ്രീനാരായണ ഗുരുദേവൻ നട്ട് പരിപാലിച്ചതാണ് ഗുരുദേവ മഹാസമാധി മന്ദിരത്തിന്റെ ഓരംചേർന്നുനിൽക്കുന്ന മുത്തശ്ശി പ്ലാവ്. 122 വർഷം പഴക്കവും നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിന്റെ ശിഖരങ്ങൾക്ക് ഉണക്ക് ബാധിച്ചതോടെയാണ് ദീർഘകാല സംരക്ഷണം ഉറപ്പുവരുത്താൻ സുഖചികിത്സ നടത്തിയതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷായുർവേദ ചികിത്സ നൽകിയത്. ഗുരുസ്മരണയോടെയും പ്രത്യേക പ്രാർത്ഥനയോടെയുമാണ് ചികിത്സ തുടങ്ങിയത്. സ്വാമി ശുഭാംഗാനന്ദ മുത്തശ്ശി പ്ലാവിൽ മരുന്ന് പുരട്ടി ചികിത്സയ്ക്ക് തുടക്കം കുറിച്ചു. മാനവസമൂഹത്തെ സ്നേഹിച്ചതു പോലെ പ്രകൃതിയെയും സംരക്ഷിക്കുകയാണ് ഗുരുദേവൻ ചെയ്തതെന്നും മനുഷ്യന്റെ ആരോഗ്യത്തിന് എന്നപോലെ വൃക്ഷങ്ങൾക്കും ചികിത്സയുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി.

ഗോപകുമാർ കങ്ങഴ, അഖിലേഷ് വാഴൂർ, ഹരീഷ് ശാസ്താംകാവ്, സുധീഷ് വി.ജി, സാബു ആലപ്പുഴ, രാജേഷ് എം.ജി, സുനിൽ സാവിൻജി എന്നിവർ ചികിത്സയിൽ സഹായികളായി. കോട്ടയം പാലാ കരുണ ആശുപത്രി ഉടമ ഡോ. സതീഷ് ബാബുവാണ് വഴിപാടായി ചികിത്സാചെലവ് വഹിച്ചത്. കാഞ്ഞിരപ്പള്ളിയിലെ ഷാജുകുമാർ, ഭാര്യ ഷീല ടീച്ചർ എന്നിവരാണ് മഹാസമാധിയിലെ പ്ലാവിന്റെ വിവരം ഡോ. സതീഷ് ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

14ലധികം ഔഷധക്കൂട്ടുകൾ

പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, വിഴാലരി, പശുവിൻ പാൽ, ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, ശർക്കര, രാമച്ചപ്പൊടി എന്നിവ ചേർത്ത് പതിനാലിലധികം ഔഷധക്കൂട്ടുകൾ കുഴച്ച് മുത്തശ്ശി പ്ലാവിൽ തേച്ചുപിടിപ്പിച്ചായിരുന്നു ചികിത്സ. പ്ലാവിന്റെ തടിയിൽ മണ്ണ് കുഴച്ചുപൊത്തിയശേഷം തുണി കൊണ്ട് ചുറ്റിക്കെട്ടി. ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിച്ചു. തടിയിൽ പാൽ സ്‌പ്രേ ചെയ്തു. കഴിഞ്ഞദിവസം ശിവഗിരി മഠത്തിൽ എത്തിച്ചേർന്ന ഭക്തർക്കും പ്ലാവിൽ മരുന്നു പുരട്ടാനുള്ള നിയോഗം ലഭിച്ചു.

ഗു​രു​ദേ​വ​ ​ക​ര​സ്പ​ർ​ശ​മേ​റ്റപ്ലാ​വി​ന് ​ചി​കി​ത്സ​ ​ന​ല്കു​ന്ന​ത് ​ധ​ന്യം

ശി​വ​ഗി​രി​:​ ​ജീ​വി​ത​ത്തി​ലെ​ ​ധ​ന്യ​ ​നി​മി​ഷ​മാ​ണി​ത് ...​ ​ഗു​രു​ദേ​വ​ന്റെ​ ​ക​ര​സ്പ​ർ​ശ​മേ​റ്റ​ ​മൂ​ന്നാ​മ​ത്തെ​ ​പ്ലാ​വി​നും​ ​ചി​കി​ത്സ​ ​ന​ല്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​തി​ൽ​ ​ഏ​റെ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​പ​രി​സ്ഥി​തി​ ​പ്ര​വ​ർ​ത്ത​ക​നും​ ​വൃ​ക്ഷ​വൈ​ദ്യ​നു​മാ​യ​ ​കെ.​ബി​നു​ ​പ​റ​ഞ്ഞു.​ ​ഗു​രു​ദേ​വ​ന്റെ​ ​ജ​ന്മ​ഗൃ​ഹം​ ​ചെ​മ്പ​ഴ​ന്തി​യി​ൽ​ ​ഗു​രു​കു​ലം​ ​ഓ​ഫീ​സി​ന്റെ​ ​മു​ന്നി​ൽ​ ​നി​ല​കൊ​ള്ളു​ന്ന​ ​മു​ത്ത​ശി​​​പ്ലാ​വി​നും,​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘ​ത്തി​ന് ​രൂ​പം​ ​ന​ല്‍​കി​യ​ ​തൃ​ശൂ​ർ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ലാ​വി​നും​ ​ബി​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചി​കി​ത്സ​ ​ന​ല്‍​കി​യി​രു​ന്നു.
പ്ലാ​വ് ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​വി​ഴാ​ല​രി​യും​ ​അ​രി​പ്പൊ​ടി​യും​ ​ചേ​ർ​ത്ത​ ​മി​ശ്രി​തം​ ​തേ​ച്ചു​പി​ടി​പ്പി​ച്ച​ ​ശേ​ഷ​മാ​ണ് ​മ​രു​ന്നു​കൂ​ട്ട് ​പ്ര​യോ​ഗി​ക്കു​ന്ന​ത്.​ ​ഓ​രോ​ ​രോ​ഗ​ത്തി​നും​ ​പ്ര​ത്യേ​കം​ ​മ​രു​ന്നു​കൂ​ട്ടു​ക​ളാ​ണ്.​ഓ​രോ​ ​വൃ​ക്ഷ​ത്തി​ന്റെ​യും​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​യാ​ണ് ​ചി​കി​ത്സ.​ ​ഇ​തു​വ​രെ​ 221​വൃ​ക്ഷ​ങ്ങ​ൾ​ക്ക് ​ചി​കി​ത്സ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ 198​ ​പ്ലാ​വു​ക​ളും​ ​പൂ​ർ​ണ​ആ​രോ​ഗ്യ​ത്തോ​ടെ​ ​ഇ​ന്നും​ ​നി​ല​നി​ൽ​ക്കു​ന്നു.​ 85​വ​ർ​ഷം​ ​മു​ത​ൽ​ 100​വ​ർ​ഷം​ ​വ​രെ​യാ​ണ് ​നാ​ട്ടു​പ്ലാ​വി​ന്റെ​ ​ആ​യു​സ്.​ ​പ്രാ​യ​മേ​റും​ ​തോ​റും​ ​മ​നു​ഷ്യ​നെ​പ്പോ​ലെ​ ​ത​ന്നെ​ ​വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​വൃ​ക്ഷ​ങ്ങ​ൾ​ക്കും​ ​സം​ഭ​വി​ക്കു​ന്നു.​ ​വി​ധി​യാം​വ​ണ്ണം​ ​ചി​കി​ത്സ​ ​ന​ൽ​കി​ 6​ ​മാ​സം​ ​ക​ഴി​യു​മ്പോ​ൾ​ ​മ​രം​ ​പൂ​ർ​ണ​ ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​എ​ത്തി​ച്ചേ​രും.​ ​എ​ല്ലാ​ ​ചി​കി​ത്സ​ക​ളും​ ​ഡോ​ക്യു​മെ​ന്റ് ​ചെ​യ്ത് 6​ ​മാ​സ​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​വീ​ണ്ടും​ ​വി​ല​യി​രു​ത്തി​യു​ള്ള​ ​സ​മീ​പ​ന​മാ​ണ് ​സ്വീ​ക​രി​ച്ചു​ ​വ​രു​ന്ന​ത്.​ ​നൂ​റ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​കേ​ര​ള​ത്തി​ലും​ ​ഭാ​ര​ത​ത്തി​ലും​ ​ഉ​ണ്ടാ​യി​രു​ന്ന​ ​വൃ​ക്ഷാ​യു​ർ​വേ​ദ​രീ​തി​യെ​ ​തി​രി​കെ​ ​കൊ​ണ്ട് ​വ​രി​ക​യെ​ന്ന​താ​ണ് ​ത​ന്റെ​ ​ദൗ​ത്യ​മെ​ന്നും​ ​കെ.​ബി​നു​ ​പ​റ​ഞ്ഞു.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY