SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.03 PM IST

മാമ്പഴങ്ങളെ നശിപ്പിക്കുന്ന ശത്രു,​ ശല്യമകറ്റാൻ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ,​ ഫലം ഉടൻ

Increase Font Size Decrease Font Size Print Page

mango

ആറ്റിങ്ങൽ: വേനൽക്കാലമെന്നാൽ നാട്ടിൽ മാമ്പഴക്കാലമാണ്. മാമ്പഴത്തെ നശിപ്പിക്കുന്ന കായീച്ച ശല്യത്തെ പ്രതിരോധിക്കാനാകാതെ കർക്ഷകർ വലയുകയാണ്. നാടൻ മാങ്ങ മുറിച്ചെടുക്കുമ്പോൾ കാണുന്ന പുഴുക്കൾ മാങ്ങയിൽ ഈച്ച പൊതിഞ്ഞതിന്റെ ലക്ഷണമാണ് കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദന രാജ്യമായ ഇന്ത്യയിൽ തന്നെയാണ് ഏറ്റവും കൂടുതൽ മാമ്പഴങ്ങൾ എല്ലാ സീസണിലും നശിപ്പിച്ച് കളയുന്നതും. മാവ് കൃഷി ചെയ്യുമ്പോൾ പൊതിയാനും ഫിറമോൺ കെണികൾ വയ്ക്കാനും ആരും മെനക്കെടാറില്ലാ എന്നതാണ് യാഥാർത്ഥ്യം. നല്ല പവർ സ്പ്രയർ ഉപയോഗിച്ച മരുന്ന് നിറച്ച കിടനാശിനികൾ തളിക്കണം. മാവ് വളർത്തുമ്പോൾ ചെറുതിലെ തന്നെ ധാരാളം ശിഖരങ്ങൾ ഉണ്ടാകാതെ പ്രൂൺ ചെയ്ത് വളർത്തണം. കവർ ഇടാനുമൊക്കെ അതാണ് സൗകര്യം.

 അപകടകാരി

മാമ്പഴങ്ങളെ കേടാക്കുന്ന കീടങ്ങളിൽ പ്രധാനിയാണ് കായീച്ചകൾ. പറക്കാൻ സഹായിക്കുന്ന രണ്ട് വലിയ ചിറകുകളും പറക്കലിനെ നിയന്ത്രിക്കുന്ന കുഞ്ഞ് ചിറകുകളുമാണ് കായീച്ചകൾക്കുളളത്. മാമ്പഴത്തിൽ കായീച്ച കുത്തിയാൽ ഒരു കുഞ്ഞ് തുള്ളി പശയവിടെ തള്ളിനിൽക്കും. ഇതിൽ നിന്നും രണ്ട് ദിവസത്തിനുള്ളിൽ മുട്ടകൾ തൊലിയ്ക്കടിയിലെ ചൂട്കൊണ്ട് വിരിയും. പിന്നെ പത്ത് ദിവസത്തിനുളളിൽ പുഴുക്കൾ രുചികരമായ മാമ്പഴത്തിന്റെ ഉൾഭാഗം കടന്ന് കഴിച്ച് തുടങ്ങും. മാങ്ങയുടെ ഈ ഭാഗത്ത് കേടായ ലക്ഷണമായി പഴുത്തത് പോലെയുള്ള അടയാളങ്ങൾ കാണിക്കും. പിന്നീട് വളർച്ച എത്താതെ മാങ്ങകൾ താഴെ വീഴുകയും ഇതിൽ നിന്ന് പുഴുക്കൾ ഈച്ചയായി പുറത്ത് വരികയും ചെയ്യുന്നു.

പ്രതിവിധി

മാമ്പഴം പകുതി വളർച്ചയാകുമ്പോൾ തന്നെ ദ്വാരമിട്ട പ്ലാസ്റ്റിക്കോ പേപ്പർ കവറുകൾ കൊണ്ടോ പൊതിയണം. മാവിന്റെ ചുവട് ഭാഗം വൃത്തിയാക്കിയിടണം. ചവറുകൾ കത്തിച്ച് രാവിലെയും വൈകിട്ടും പുകയ്ക്കണം. കേടായി വീഴുന്ന ഓരോ മാങ്ങയും പെറുക്കി സുരക്ഷിതമായി നശിപ്പിക്കണം.

TAGS: AGRICULTURE, AGRICULTURE NEWS, MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY