
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വട്ടമ്പലത്താണ് സംഭവം. നാട്ടുകൽ 55-ാം മൈലിലെ ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. റഫീക്ക് ഭാര്യയോടൊപ്പം വട്ടമ്പലം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. ഭാര്യ ഷാഹിദ (48) പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേറ്റ് ചികിത്സയിലാണ്.
കൊടക്കാട് പള്ളിയിലെ ജീവനക്കാരനായിരുന്നു റഫീക്ക്. അപകടത്തിൽ ഗുരുതര പരിക്കേറ്റ റഫീക്കിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
