SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

ഹെയർമാസ്‌കോ കെമിക്കലുകളോ ഒന്നും വേണ്ട; മുടിവളരാൻ കയ്യും ചീപ്പുംകൊണ്ട് ഈ സിംപിൾ ടിപ്പ് പരീക്ഷിക്കാം, ഫലം ഉറപ്പ്

Increase Font Size Decrease Font Size Print Page
comb

ജീവിത ശൈലിയിലെ മാറ്റങ്ങളും കെമിക്കലുകളുടെ ഉപയോഗവും രോഗങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം കടുത്ത മുടിക്കൊഴിച്ചിൽ അനുഭവിക്കുന്നവർ ഇന്ന് ധാരാളമുണ്ട്. ഇതിൽ നിന്ന് രക്ഷനേടാൻ കെമിക്കൽ ഉത്‌പന്നങ്ങളോ വീട്ടിൽ തന്നെ തയ്യാറാക്കുന്ന എണ്ണയോ ഹെയർ മാസ്‌കോ ആയിരിക്കും മിക്കവരും ഉപയോഗിക്കുക. എന്നാൽ ഇതൊന്നുമില്ലാതെ ദിവസവും പത്ത് മിനിട്ട് മാറ്റിവച്ചാൽ ചില സിംപിൾ രീതികളിലൂടെ മുടികൊഴിച്ചിലകറ്റി നല്ല ഇടതൂർന്ന മുടി സ്വന്തമാക്കാം. ടിപ്പുകൾ പങ്കുവച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം ഉപഭോക്താവിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

  • ആദ്യം തല താഴേയ്ക്ക് ഇട്ടിരിക്കുന്ന രീതിയിൽ കട്ടിലിൽ കുറുകെ കിടക്കാം. ഇങ്ങനെ രണ്ടുമിനിട്ട് നേരം കിടക്കുന്നത് മുടി വളരുന്നതിന് ഗുണം ചെയ്യും.
  • ശേഷം മുടി മുന്നിലേയ്ക്ക് ഇട്ടുകൊണ്ട് പുറകിൽ നിന്ന് മുൻവശത്തേയ്ക്ക് ചീകാം.
  • തുടർന്ന് രണ്ടുമിനിട്ട് നേരം മുടി ചെറുശക്തിയിൽ വലിക്കണം.
  • അവസാനം മൂന്ന് ഒരു മിനിട്ട് ചെറുതായി തലയിൽ തട്ടിക്കൊടുക്കാം.

A post shared by Bhumika 🪷💛 (@brahmiveda_)


TAGS: HAIR GROWTH TIPS, BEAUTYTIPS, HAIR FALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY