
തിരുവനന്തപുരം: സി.പി.എമ്മിന് ക്രിമിനലുകളെ ഭയമാണെന്നും ടി.പി കേസിലെ ഗൂഢാലോചന പ്രതികൾ വെളിപ്പെടുത്തിയാൽ പാർട്ടിയിലെ വൻകിട നേതാക്കൾ ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുതരമായ ക്രമക്കേടുകളാണ് ജയിലിൽ നടക്കുന്നത്. കൊടും ക്രിമിനലുകൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് പരോൾ നൽകുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. റൂൾസ് ഒഫ് പ്രൊസീജ്യർ ദുർവ്യാഖ്യാനം ചെയ്ത്, സർക്കാരിനും സി.പി.എമ്മിനും താത്പര്യമില്ലാത്തതും സി.പി.എം പ്രതിരോധത്തിലാകുന്നതുമായ വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യേണ്ടെന്ന നിലപാടിന് സ്പീക്കർ കുടപിടിക്കുകയാണ്. കഴിഞ്ഞദിവസം പയ്യന്നൂരിൽ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച വിഷയവും ചർച്ച ചെയ്തില്ല.
പൊലീസിനുനേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച പ്രതികൾക്ക് ചട്ടങ്ങൾ ലംഘിച്ച് പരോൾ നൽകുകയാണ്. ടി.പി.ചന്ദ്രശേഖരൻ കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ആയിരത്തിലധികം ദിവസം പരോൾ കിട്ടിയവരുണ്ട്. തടവുകാരിൽ നിന്ന് പണം വാങ്ങി പരോൾ നൽകുന്ന ഒരു ഡി.ഐ.ജിയാണ് പിണറായി വിജയന്റെ പൊലീസിന് കീഴിലുണ്ടായിരുന്നത്. കെ.കെ.രമയെ ഭയപ്പെടുന്നതു കൊണ്ടായിരിക്കാം സർക്കാർ ചർച്ചയിൽ നിന്ന് ഒളിച്ചോടിയതെന്നും സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും സതീശൻ പറഞ്ഞു. കെ.പി.എ.മജീദ്, കെ.കെ.രമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
കോഴിക്കോട് ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിനു തീ പിടിച്ചപ്പോൾ അണയ്ക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ