SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.33 PM IST

 രാഷ്ട്രീയ പിടിവാശി --- കർഷക ക്ഷേമനിധി ബോർഡ് കട്ടപ്പുറത്ത്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ആറ് വർഷം മുൻപ് സംസ്ഥാനത്ത് തുടക്കമിട്ട കർഷക ക്ഷേമനിധി ബോർഡ് ഇപ്പോഴും കട്ടപ്പുറത്ത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കുമ്പോഴാണ് സംസ്ഥാനത്തെ ഇരുപത് ലക്ഷത്തോളം കർഷകർക്ക് ഉപകാരമാകുന്ന പദ്ധതിക്ക് ഈ ദുര്യോഗം. അഞ്ചുവർഷമായി ധനകാര്യവകുപ്പിന്റെ പരിഗണനയിലുള്ള ഫയലിൽ തീരുമാനം ഉണ്ടാകാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളെന്നാണ് ആക്ഷേപം.

ഒന്നാം പിണറായി സർക്കാരിൽ 2020 ഒക്ടോബർ 14 നാണ് ബോർഡ് പ്രവർത്തനം തുടങ്ങിയത്. ഇതനുസരിച്ചാണ് ഷേമനിധിയിൽ അംഗങ്ങളെ ചേർത്ത് തുടങ്ങിയത്. എന്നാൽ ചട്ടങ്ങൾ രൂപീകരിക്കാനും പദ്ധതികൾ അംഗീകരിക്കാനും ധനകാര്യ വകുപ്പിലേക്ക് അയച്ച ഫയൽ ഇതുവരെയും മടങ്ങിവന്നില്ല. ആനുകൂല്യ വിതരണത്തിനും പദ്ധതികൾക്കും ധനവകുപ്പിന്റെ പച്ചക്കൊടി ഇല്ലാതായതോടെയാണ് കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മുടങ്ങിയത്.

സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിൽ വരുന്ന ഈ ബോർഡിൽ പ്രഖ്യാപിച്ച പെൻഷനും ആനുകൂല്യങ്ങളും മറ്രു ക്ഷേമനിധി ബോർഡുകളെക്കാൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തടഞ്ഞത്.

മറ്റു ബോർഡുകളിൽ പെൻഷൻ തുക 2,000 രൂപ നൽകുമ്പോൾ കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന കർഷകന് 5,000 രൂപവരെ പ്രതിമാസ പെൻഷൻ നൽകാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇൻഷ്വറൻസ്, ഭവന, ചികിത്സ, വിദ്യാഭ്യാസ, വിവാഹ ധനസഹായം അടക്കമുള്ള 12 ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക ക്ഷേമനിധിയിൽ അനൂകൂല്യം കൂടിയതിനാൽ സി.പി.എം വകുപ്പുകളിലെ ബോർഡുകളിലുള്ളവർ അംഗത്വം ഉപേക്ഷിച്ച് കർഷക ക്ഷേമ ബോർഡിൽ എത്തുമെന്ന ആശങ്കയും വഴിമുടക്കലിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.

സർക്കാരിന് ബാദ്ധ്യത
വരില്ലെന്ന് കൃഷിവകുപ്പ്

കർഷകന്റെ അംശദായം, കൃഷി അനുബന്ധ സ്രോതസുകളിൽ നിന്നടക്കം പത്തിലധികം മാർഗ്ഗങ്ങളിൽ നിന്നായി ബോർഡിന് വരുമാനം കണ്ടെത്താനാകുമെന്ന് കൃഷി വകുപ്പ് പറയുന്നു. ഇതിൽ നിന്നും പെൻഷൻ നൽകാനാകുമെന്നതിനാൽ സർക്കാരിന് ബാദ്ധ്യത ഉണ്ടാകില്ല. കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കുന്ന കമ്പനികളുടെ ലാഭവിഹിതത്തിൽ നിന്നടക്കം വരുമാനം കണ്ടെത്താനാകും . ഇതുവരെ കർഷകരിൽ നിന്ന് ലഭിച്ച അംശദായം 2.75 കോടിയാണ്.

20 ലക്ഷം:
സംസ്ഥാനത്തെ കർഷകർ

19,407 പേർ:
അംഗത്വത്തിനായി ലഭിച്ച അപേക്ഷ

15,107 പേർ :
ഇതുവരെ അംഗത്വം ലഭിച്ചവർ

ക​ർ​ഷ​ക​ ​ക്ഷേ​മ​നി​ധി​യോ​ട്
ക​രു​ണ​കാ​ണി​ക്ക​ണം​:​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​സി.​പി.​ഐ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​യോ​ട് ​ധ​ന​വ​കു​പ്പ് ​ക​രു​ണ​കാ​ണി​ക്ക​ണ​മെ​ന്ന് ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ന്ന​ലെ​ ​ബ​ഡ്ജ​റ്റി​ന്റെ​ ​പൊ​തു​ച​ർ​ച്ച​യ്ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച് ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ലാ​ണ് ​അ​ഭ്യ​ർ​ത്ഥ​ന.
ക​ർ​ഷ​ക​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​രൂ​പീ​ക​രി​ച്ചി​ട്ട് ​അ​ഞ്ചു​വ​ർ​ഷ​മാ​കു​ന്നു.​ ​ഭാ​ര​വാ​ഹി​ക​ളെ​ ​നി​യ​മി​ച്ചെ​ങ്കി​ലും​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​ച​ട്ട​വും​ ​ഫ​ണ്ടും​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ​അ​വ​സാ​ന​വ​ർ​ഷ​ത്തെ​ ​ബ​ഡ്ജ​റ്റി​ലെ​ങ്കി​ലും​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കാ​ൻ​ ​മ​ന​സ് ​കാ​ണി​ക്ക​ണ​മെ​ന്നും​ ​മ​റു​പ​ടി​ ​പ്ര​സം​ഗ​ത്തി​ൽ​ ​അ​നു​കൂ​ല​ ​നി​ല​പാ​ട് ​പ്ര​തീ​ക്ഷി​ക്കു​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പ​തി​വ് ​വി​രു​ദ്ധ​മാ​യി,​​​ ​ധ​ന​മ​ന്ത്രി​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​ര​ണ്ട് ​വ​ട്ടം​ ​പ​റ​ഞ്ഞ​തി​ന് ​ശേ​ഷ​മാ​ണ് ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.​ ​സാ​ക്ഷ​ര​താ​ ​പ്രേ​ര​ക്മാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.
ഐ.​ടി.​മേ​ഖ​ല​ ​മു​ത​ൽ​ ​ഉ​ച്ച​ക്ക​ഞ്ഞി​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​ഒാ​ട്ടോ​റി​ക്ഷ​ക്കാ​രെ​യും​ ​തൃ​പ്തി​പ്പെ​ടു​ത്തി​യ​താ​ണ് ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റെ​ന്ന് ​ക​ട​കം​പ​ള്ള​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ന​ല്ല​ ​നേ​താ​ക്ക​ളെ​യും​ ​ജ​ഡ്ജി​മാ​രേ​യും​ ​കു​റി​ച്ച് ​വാ​യി​ൽ​തോ​ന്നി​യ​ത് ​വി​ളി​ച്ചു​പ​റ​യു​ന്ന​ ​രീ​തി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന് ​യോ​ജി​ച്ച​താ​ണോ​ ​എ​ന്ന് ​ആ​ലോ​ചി​ക്ക​ണം.​ ​മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി​യെ​ ​പ​ര​സ്യ​മാ​യി​ ​അ​വ​ഹേ​ളി​ച്ച​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ന​ട​പ​ടി​ ​അ​തി​രു​വി​ട്ട​താ​ണ്.
ശ​ബ​രി​മ​ല​ ​പ്ര​ശ്ന​ത്തി​ൽ​ ​പ്ര​തി​പ​ക്ഷം​ ​സ​ഭ​ ​ബ​ഹി​ഷ്ക്ക​രി​ച്ച​തോ​ടെ​ ​ബ​ഡ്ജ​റ്റ് ​പൊ​തു​ച​ർ​ച്ച​ ​ഭ​ര​ണ​ ​പ​ക്ഷ​ ​അം​ഗ​ങ്ങ​ളി​ൽ​ ​ഒ​തു​ങ്ങി.​ ​ടൈ​സ​ൻ​മാ​സ്റ്റ​റും​ ​എ​ൻ.​ജ​യ​രാ​ജും​ ​മാ​മി​ക്കു​ട്ടി​യും​ ​കെ.​ആ​ൻ​സ​ല​നും​ ​കെ.​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​എ.​പ്ര​ഭാ​ക​ര​നും​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലും​ ​മു​ഹ​മ്മ​ദ് ​മു​ഹ​സി​നും​ ​എം.​നൗ​ഷാ​ദും​ ​ഇ​ന്ന​ലെ​ ​പ​ങ്കെ​ടു​ത്തു.

TAGS: FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY