SignIn
Kerala Kaumudi Online
Thursday, 05 March 2026 12.51 PM IST

പ്രതിപക്ഷ അക്രമം: അപലപിച്ച് സഭയിൽ മന്ത്രിയുടെ പ്രമേയം

Increase Font Size Decrease Font Size Print Page
mb-rajesh

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം അക്രമം കാട്ടിയതിനെ അപലപിച്ച് മന്ത്രി എം.ബി.രാജേഷ് സഭയിൽ പ്രമേയം അവതരിപ്പിച്ചു. ചൊവ്വാഴ്ച നിയമസഭയിലുണ്ടായത് സമീപകാലത്തെങ്ങുമില്ലാത്ത അക്രമങ്ങളാണെന്നും രണ്ട് പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ വേദിയിലേക്ക് ചാടിക്കയറി. മറ്റ് നിരവധി അംഗങ്ങൾ ഡയസിലേക്ക് കയറാൻ ശ്രമിച്ചെന്നും അക്രമാസക്തരായ പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചെന്നും രാജേഷ് പറഞ്ഞു. സഭയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനറുയർത്തി. ചട്ടവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളാണ് പ്രതിപക്ഷത്തിന്റേത്. സഭയുടെ അന്തസിന് കളങ്കമായ പ്രതിപക്ഷ അക്രമങ്ങളെ സഭ അപലപിക്കുന്നതായും മന്ത്രി പറഞ്ഞു.

TAGS: MB RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.