SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.55 PM IST

ഇഗ്നോ കോഴ്സുകളിൽ അപേക്ഷ 15വരെ നീട്ടി

Increase Font Size Decrease Font Size Print Page
n

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി​റ്റിയുടെ (ഇഗ്നോ) ബിരുദ,ബിരുദാനന്തര ബിരുദ,പി. ജി. ഡിപ്ലോമ,ഡിപ്ലോമ,സർട്ടിഫിക്ക​റ്റ് കോഴ്സുകളിൽ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in (ഫ്രഷ് അഡ്മിഷൻ),https://onlinerr.ignou.ac.in/ (റീ രജിസ്ട്രേഷൻ). എം.ബി.എ,എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ),എം .എസ് സി ഫിസിക്സ്,കെമിസ്ട്രി,റൂറൽ ഡെവലപ്‌മെന്റ്,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ടൂറിസം സ്​റ്റഡീസ്,ഇംഗ്ലീഷ്,ഹിന്ദി,ഫിലോസഫി,ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്,എഡ്യൂക്കേഷൻ,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ,എക്കണോമിക്സ്,ഹിസ്​റ്ററി,പൊളി​റ്റിക്കൽ സയൻസ്,സോഷ്യോളജി,അഡൾട്ട് എഡ്യൂക്കേഷൻ,ഡെവലപ്‌മെന്റ് സ്​റ്റഡീസ്,ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്​റ്റഡീസ്,ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ,ആന്ത്റപ്പോളജി,കോമേഴ്സ്,സോഷ്യൽ വർക്ക്,ഡയ​റ്റെ​റ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്,കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി,ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ജേർണലിസം ആൻഡ് മാസ്സ്‌കമ്മ്യൂണിക്കേഷൻ,എൻവയോൺമെന്റൽ സ്റ്റഡീസ് എന്നിവയാണ് കോഴ്സുകൾ. ഇഗ്‌നോ ഓൺലൈനിലൂടെ നിലവിൽ ജനുവരി സെക്ഷനിലേക്ക് രജിസ്​റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യുസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ പരിഹരിക്കുകയും വേണം. ഫോൺ:04712344113, 9447044132. ഇ-മെയിൽ:rctrivandrum@ignou.ac.in

TAGS: EDUCATION, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY