SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

കാറിന് തീകൊളുത്തി ആത്മഹത്യ; ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ

Increase Font Size Decrease Font Size Print Page
fire

കൽപറ്റ: കാറിന് തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. വയനാട് മാന്തവാടി എരുമത്തെരുവിൽ ആണ് സംഭവമുണ്ടായത്. കണ്ണൂർ സ്വദേശി സജീർ (42) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീർ കാറിന് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സജീറിന്റെ വീഡിയോ സന്ദേശം ലഭിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.

TAGS: CAR, FIRE, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY