SignIn
Kerala Kaumudi Online
Sunday, 08 March 2026 4.15 PM IST

കൊല്ലം റെയിൽവെ സ്റ്റേഷന് തൊട്ടുചേർന്ന് രൂക്ഷ ദുർഗന്ധം, മാസ്‌കിട്ടാൽ പോലും രക്ഷയില്ല

Increase Font Size Decrease Font Size Print Page
kollam

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപത്തെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ഭാഗത്തെ ഓടയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നതായി പരാതി. കണ്ണനല്ലൂർ, കുളത്തൂപ്പുഴ, അയത്തിൽ തുടങ്ങിയ ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ബസുകൾ സ്റ്റോപ്പിൽ നിറുത്തിയിടുമ്പോൾ ഈ മലിന ജലത്തിൽ ചവിട്ടി വേണം യാത്രക്കാർ ബസ് കയറേണ്ടതും ഇറങ്ങേണ്ടതും.

സ്ലാബിന് മുകളിലേക്ക് ഒഴുകി റോഡിനോട് ചേർന്ന് താഴ്ന്നഭാഗത്തും വെള്ളം തളം കെട്ടികിടക്കുന്നത്. മാസ്‌ക് ധരിച്ചാൽ പോലും ദുർഗന്ധത്തിൽ നിന്ന് രക്ഷനേടാൻ കഴിയില്ല. സമീപത്തെ കടകളിൽ നിന്ന് ഇവിടെ വെള്ളം കൊണ്ടുവന്ന് ഒഴിക്കാറുണ്ടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. നിലവിൽ കൊതുകിന്റെയും കൂത്താടിയുടെയും കേന്ദ്രമായി ഇവിടം മാറി. ഡെങ്കിപ്പനി ഉൾപ്പെടെ ഭീഷണി പരത്തുമ്പോഴാണ് ജനത്തിരക്കുള്ള ഈ മേഖലയിൽ മലിനജലം കെട്ടിക്കിടക്കുന്നത്.


നടപടി വേണം


ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വെള്ളം കെട്ടികിടക്കുന്നതിനെതിരെ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം.

TAGS: KOLLAM, RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.