SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.35 PM IST

ഈ നാളുകാർക്ക് വിദേശത്ത് പോകാൻ അവസരം, പ്രതീക്ഷിക്കാത്ത രംഗങ്ങളിൽ പ്രശസ്തിയുണ്ടാകും

Increase Font Size Decrease Font Size Print Page

return

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 8 - മകരം 25 ഞായറാഴ്ച. ( 55 നാഴിക 30 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം ) [ സപ്തമി തിഥി 55 നാഴിക 26 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റവും സ്ഥാന ലബ്‌ധിയും ഉണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കും. കുടുംബത്തിൽ ഐശ്വര്യവും ഉയർച്ചയുമുണ്ടാകും.

ഭരണി: ഉന്നത പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം ഉണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളിൽ ആസൂത്രിതമായി മാറ്റങ്ങൾ വരുത്തും.

കാർത്തിക: വാക് സാമർത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക അഭിവൃദ്ധിയും സൽകീർത്തിയും.

രോഹിണി: കാര്യങ്ങളിൽ സത്യസന്ധത കുറയും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

മകയിരം: സഹോദരങ്ങൾ തമ്മിൽ ഐക്യതയും സഹകരണവും ഉണ്ടാകും. പ്രതീക്ഷിക്കാത്ത രംഗങ്ങളിൽ പ്രശസ്തിയുണ്ടാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവ നടത്തും.

തിരുവാതിര: സത്യസന്ധമായും നേർവഴിയോടെയും പ്രവർത്തിക്കും. ആത്മാർത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. കോടതി കാര്യങ്ങൾ സന്ധിയിലോ വിജയത്തിലോ കലാശിക്കും.

പുണർതം: ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കും, ആത്മാർത്ഥത ഉള്ള സുഹൃത്തുക്കൾ വന്നുചേരും.

പൂയം: പല രീതിയിലും ഉയർച്ചയുണ്ടാകും. ബിസിനസുകാർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.

ആയില്യം: രാഷ്ട്രീയ പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തീക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.

മകം: നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം, കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനുഭവപ്പെടും.

പൂരം: മറ്റുള്ളവരുടെ തൃപ്തിക്കനുസരിച്ച് തൊഴിൽ സമയം ക്രമീകരിക്കേണ്ടിവരും. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശീർവാദങ്ങൾ ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി.

ഉത്രം: അപവാദങ്ങളും ആരോപണങ്ങളും കേൾക്കേണ്ടിവരും. വിദ്യാർത്ഥികൾ അവരുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ പരാജയങ്ങളുണ്ടാകും.

അത്തം: ഗൃഹം ആഗ്രഹമനുസരിച്ച് മോടി പിടിപ്പിക്കാൻ ആഗ്രഹിക്കും, മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും.

ചിത്തിര: നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ ലഭിക്കും, സുഹൃത്തുക്കൾക്കായും അയൽ വാസികൾക്കുമായി ത്യാഗ മനസ്‌കതയോടുകൂടി പ്രവർത്തിക്കും.

ചോതി: ആഗ്രഹ സാഫല്യം നേടും . ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, ബിസിനസ് ആരംഭിക്കുന്നവർ ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.

വിശാഖം: സഹായം അനുവദിച്ചുകിട്ടും, കർഷകർക്ക് ലാഭം, ഗുണാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിനു കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും, ശുഭാപ്തി വിശ്വാസം.

അനിഴം: കലഹം, വിവാഹ ജീവിതത്തിൽ കല്ലുകടി, കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക, ഔഷധ സേവ വേണ്ടിവരും.

കേട്ട: പ്രവൃത്തികൾ വിജയത്തിലെത്തും, വാഹനസുഖം, യാത്രാഗുണം, ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്തും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും.

മൂലം: സുഖവും ദുഃഖവും മാറി മാറി അനുഭവത്തിൽ വരും, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, സാമ്പത്തികമായി ലാഭം, സുഹൃത്തുക്കൾ വർദ്ധിക്കും, ഇഷ്ട ഭക്ഷണ ലബ്ധി.

പൂരാടം: സാമാന്യ ബുദ്ധിക്കനുസരിച്ചു പെരുമാറും, കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും,

ഉത്രാടം: പ്രയാസങ്ങളെ അതിജീവിക്കാൻ സാധിക്കും, ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, ഉന്നത സ്ഥാന ലബ്ധി, ധനപരമായി നല്ല സമയം.

തിരുവോണം: ബിസിനസ് രംഗത്തുള്ളവർക്ക് നേട്ടം, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.

അവിട്ടം: വിവാഹാലോചനകൾ മുടങ്ങും, ക്ഷമക്കുറവ്, രോഗാവസ്ഥ, വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.

ചതയം: അപമാനം, ധനനഷ്ടം, ഭീരുത്വം, എല്ലാം കൊണ്ടും ദുഷിച്ച ദിവസം, പ്രയാസങ്ങൾ പല രംഗത്ത്നിന്നും വരാം, അബദ്ധങ്ങളിൽ ചാടും, നല്ല കരുതൽ ആവശ്യം ആണ്.

പൂരുരുട്ടാതി: ദാമ്പത്യ സുഖക്കുറവ്, സൗന്ദര്യ വർദ്ധക വസ്തുക്കൾക്കായി പണച്ചെലവുണ്ടാകും, അലച്ചിലും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല.

ഉത്തൃട്ടാതി: അസുഖത്തിനു സാദ്ധ്യത. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും.

രേവതി: നൂതന സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല. കച്ചവടത്തിൽ ധന നഷ്ടത്തിന് സാദ്ധ്യതയുണ്ട്. സംസാരത്തിൽ വളരെയധികം ശ്രദ്ധിക്കണം.

TAGS: ASTRO, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY