SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.28 PM IST

മെക്കാനിക്കൽ എൻജിനിയറിംഗ് - സാദ്ധ്യതയേറുന്നു

Increase Font Size Decrease Font Size Print Page
p




ലോകത്താകമാനം എൻജിനിയറിംഗ് ശാഖകളിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് ഇന്ന് കൂടുതൽ അവസരങ്ങളുണ്ട് . എനർജി , ഓട്ടോമൊബൈൽ , ഓട്ടോമേഷൻ , മെക്കാട്രോണിക്സ് , റോബോട്ടിക്സ് , ഇലക്ട്രിക്ക് വെഹിക്കിൾ , മാനുഫാക്ചറിംഗ് തുടങ്ങി വിവിധ മേഖലകളിൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും, ബിരുദാനന്തബിരുദവും പൂർത്തിയാക്കിയവർക്ക് നിരവധി തൊഴിൽസാദ്ധ്യതകൾ രാജ്യത്തിനകത്തും വിദേശത്തുമുണ്ട് . നിർമ്മാണ, ഭൗതിക സൗകര്യ രംഗത്തും ഓയിൽ, നാച്ചുറൽ ഗ്യാസ്, പെട്രോളിയം, പൈപ്പ് സാങ്കേതിക രംഗത്തും അവസരങ്ങളുണ്ട്.കൃത്രിമ ബുദ്ധി , മെഷീൻ ലേണിംഗ് , ഡിസൈൻ , കോഡിങ്, 3D പ്രിന്റിംഗ്, ഷിപ്പ്എൽഡിംഗ്, മെഷീൻ ഡിസൈൻ, തെർമൽ എൻജിനിയറിംഗ്, മറൈൻ എൻജിനിയറിംഗ്, എയർ ക്രാഫ്റ്റ് ഡിസൈൻ, മാനുഫാക്ചറിംഗ്, റിപ്പയർ, മെയിന്റനൻസ്, എം.ഇ.പി എന്നിവയും സപ്ളൈചെയിൻ , പ്രൊജക്ട് മാനേജ്മെന്റ് ഉപരിപഠന , സ്കിൽ വികസന , തൊഴിൽ സാദ്ധ്യതയുള്ള മേഖലകളാണ് . നാലു വർഷ ബി.ടെക് പൂർത്തിയാക്കിയവർക്ക് ഗേറ്റ് പരീക്ഷയെഴുതി ഐ.ഐ.ടിയിലും, CAT എഴുതി ഐ.ഐ.എമ്മിലും ബിരുദാന്തര കോഴ്സിനു ചേരാം. മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് നിരവധി മേഖലകളിൽ എം.ടെക് , എം.ബി.എ പ്രോഗ്രാമുകൾക്ക് ചേരാം. ജി.ആർ ഇ , ടോഫെൽ പരീക്ഷയെഴുതി അമേരിക്കയിലും , IELTS എഴുതി മറ്റു വിദേശ രാജ്യങ്ങളിലും ഉപരിപഠനത്തിനു ശ്രമിക്കാം. ജർമനിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ സാധ്യതകളുണ്ട് . അക്കാഡമിക് , ഗവേഷണ രംഗത്തും പ്രവർത്തിക്കാം.പ്ലസ് 2 ഫിസിക്സ് ,കെമിസ്ട്രി, മാത്തമാറ്റിക്സ് പൂർത്തിയാക്കിയവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച എഞ്ചിനീയറിംഗ് കോളേജുകളുണ്ട് , ഭൗതിക സൗകര്യം, ലാബുകൾ , വർക്ഷോപ്പുകൾ , ക്യാമ്പസ് പ്ലേസ്മെൻറ് , മികച്ച ഫാക്കൽറ്റി , ഇൻഡസ്ട്രി സഹകരണം എന്നിവ വിലയിരുത്തി കോഴ്സ്സ് തെരഞ്ഞെടുക്കാം .

പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാം@ കാനഡ
കാനഡയിലെ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയയിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ഗവേഷണം നടത്തുനുദ്ദേശിക്കുന്ന ഡിപ്പാർട്ട്മെന്റിലേക്ക് നേരിട്ട് അപേക്ഷിക്കാം. www.ubc.ca

ഓർമ്മിക്കാൻ

ജെ.​​​ഇ.​​​ഇ​​​ ​​​മെ​​​യി​​​ൻ
​​​ ​​​സെ​​​ഷ​​​ൻ​​​ 2​​​
​​​ര​​​ജി​​​സ്ട്രേ​​​ഷ​ൻ:
ജെ.​​​ഇ.​​​ഇ​​​ ​​​മെ​​​യി​​​ൻ 2026​​​ ​​​സെ​​​ഷ​​​ൻ​​​ 2​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​ഫെ​​​ബ്രു​​​വ​​​രി​​​ 25​​​ ​​​വ​​​രെ​​​ ​​​ ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യാം.​​​ 25​​​ന് ​​​രാ​​​ത്രി​​​ 11.50​​​ ​​​വ​​​രെ​​​ ​​​ഫീ​​​സ​​​ട​​​യ്ക്കാം.​​​ ​​​ഏ​​​പ്രി​​​ൽ​​​ 2​​​ ​​​മു​​​ത​​​ൽ​​​ 9​​​ ​​​വ​​​രെ​​​യാ​​​ണ് ​​​പ​​​രീ​​​ക്ഷ.​​​ ​​​ വെ​​​ബ്സൈ​​​റ്റ്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​j​​​e​​​e​​​m​​​a​​​i​​​n.​​​n​​​t​​​a.​​​n​​​i​​​c.​​​in

ഇ​ഗ്നോ: 15​വ​രെ​ ​നീ​ട്ടി
ഇ​ഗ്നോ​ ​ബി​രു​ദ,​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ഡി​പ്ലോ​മ,​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​ ​(​ഫ്ര​ഷ് ​അ​ഡ്മി​ഷ​ൻ​),​h​t​t​p​s​:​/​/​o​n​l​i​n​e​r​r.​i​g​n​o​u.​a​c.​i​n​/​ ​(​റീ​ ​ര​ജി​സ്ട്രേ​ഷ​ൻ​).​ ​ ​ഇ​ഗ്‌​നോ​ ​ഓ​ൺ​ലൈ​നി​ലൂ​ടെ​ ​നി​ല​വി​ൽ​ ​ജ​നു​വ​രി​ ​സെ​ക്ഷ​നി​ലേ​ക്ക് ​ര​ജി​സ്​​റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​വ​ർ​ ​അ​വ​രു​ടെ​ ​യു​സ​ർ​ ​നെ​യി​മും​ ​പാ​സ്‌​വേ​ർ​ഡും​ ​ഉ​പ​യോ​ഗി​ച്ച് ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ക​യും​ ​വേ​ണം.​ ​ഫോ​ൺ​:04712344113,​ 9447044132.​ ​ഇ​-​മെ​യി​ൽ​:​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

​ഐ.ഐ.ടി​​​​​​​ ​​​​​​​മ​​​​​​​ദ്രാ​​​​​​​സ് ​​​​​​​എം.​​​​​​​ബി.​​​​​​​എ​​​​​​​:​​​​​
ഐ.​​​​​​​ഐ.​​​​​​​ടി​​​​​​​ ​​​​​​​മ​​​​​​​ദ്രാ​​​​​​​സ് ​​​​​​​ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ ​​​​​​​എം.​​​​​​​ബി.​​​​​​​എ​​​​​​​ ​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മി​​​​​​​ന് ഇന്നുകൂടി​​​​​​​​ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.​​​​​​​ 60​​​​​​​ ​​​​​​​ശ​​​ത​​​​​​​മാ​​​​​​​നം​​​​​​​ ​​​​​​​മാ​​​​​​​ർ​​​​​​​ക്കോ​​​​​​​ടെ​​​​​​​ ​​​​​​​ബി​​​​​​​രു​​​​​​​ദ​​​​​​​വും​​​​​​​ ​​​​​​​കാ​​​​​​​റ്റ് 2025​​​​​​​ ​​​​​​​സ്കോ​​​​​​​റു​​​​​​​മാ​​​​​​​ണ് ​​​​​​​യോ​​​​​​​ഗ്യ​​​​​​​ത.​​​​​​​ ​​​​​​​d​​​​​​​o​​​​​​​m​​​​​​​s.​​​​​​​i​​​​​​​i​​​​​​​t​​​​​​​m.​​​​​​​a​​​​​​​c.​​​​​​​i​​​n.

TAGS: MECHANICAL ENGG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY