SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.47 PM IST

സ്വർണക്കൊള്ള വി​വാദം തി​രഞ്ഞെടുപ്പോടെ തീരും: വെള്ളാപ്പള്ളി

Increase Font Size Decrease Font Size Print Page
p

കൊച്ചി: നി​യമസഭാ തി​രഞ്ഞെടുപ്പി​ന് ശേഷം സ്വർണവും കൊള്ളയും അയ്യപ്പനുമൊന്നും ചർച്ചകളി​ലുണ്ടാകി​ല്ലെന്ന് എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്വർണക്കൊള്ളക്കേസ് തി​രഞ്ഞെടുപ്പി​ൽ വലി​യ ചലനമുണ്ടാക്കാനി​ടയി​ല്ല. സ്വർണക്കൊള്ളയി​ൽ രാഷ്ട്രീയപ്പാർട്ടി​കളെ കുറ്റപ്പെടുത്തേണ്ടതി​ല്ല. ഇരു മുന്നണി​കളി​ലെയും നേതാക്കൾ വ്യക്തി​പരമായി​ തന്ത്രി​യെയും മറ്റും ബന്ധപ്പെട്ടി​ട്ടുണ്ടാകാം. മൂന്നാമതും പി​ണറായി​ സർക്കാർ അധി​കാരത്തി​ലെത്തുമെന്നാണ് അഭി​പ്രായം. സ്ഥാനാർത്ഥി​ നി​ർണയത്തി​ന് ശേഷമേ കൃത്യമായ ചി​ത്രം ഉരുത്തി​രി​യൂ. ബി​.ജെ.പി​ക്ക് വോട്ട് അധി​കം കി​ട്ടും. രാജീവ് ചന്ദ്രശേഖർ പ്രസി​ഡന്റായ ശേഷം സംസ്ഥാനത്ത് ആ പാർട്ടി​യി​ൽ വലി​യ മാറ്റങ്ങളുണ്ട്.തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. വി​ശ്വാസമുള്ളി​ടത്ത് അവർ വോട്ടു ചെയ്യും. യോഗത്തിന്റെ നിലപാട് സ്ഥാനാർത്ഥി​ നി​ർണയത്തി​ന് ശേഷം യോഗം ബോർഡ്, കൗൺസിൽ യോഗങ്ങളി​ലാണ് തീരുമാനിക്കുക. യോഗം - എൻ.എസ്.എസ് ഐക്യനീക്കത്തെക്കുറി​ച്ച് ചർച്ച ചെയ്യേണ്ട സമയമല്ല

ഇത്.

മമ്മൂട്ടി​യുടെ

പദ്മഭൂഷണല്ല

തനി​ക്കും മമ്മൂട്ടിക്കും കി​ട്ടി​യ പദ്മഭൂഷൺ​ പുരസ്കാരങ്ങൾ തമ്മി​ൽ വ്യത്യാസമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഭി​നയ

മി​കവി​നാണ് മമ്മൂട്ടിക്ക് കി​ട്ടി​യ അംഗീകാരം. തനി​ക്ക് കി​ട്ടി​യത് കൂട്ടായ പ്രവർത്തനത്തി​നും മൈക്രോ ഫി​നാൻസ് ഉൾപ്പെടെയുള്ള സാമ്പത്തി​ക പദ്ധതി​കൾ വി​ജയകരമായി​ നടപ്പാക്കി​യതി​നുമാണ്. അത് സമുദായത്തി​നും യോഗം പ്രവർത്തകർക്കും കി​ട്ടി​യ ബഹുമതി​യാണ്. 25 വർഷം മുമ്പ് ധനലക്ഷ്മി​ ബാങ്ക് അനുവദി​ച്ച 100 കോടി​ രൂപയുടെ

മൈക്രോ ഫി​നാൻസ് പദ്ധതി​ ഇന്ന് ചരി​ത്രമാണ്. 75000 കുടുംബ യൂണി​റ്റുകളി​ലൂടെ സഹസ്ര കോടി​കളുടെ വി​നി​മയമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.

TAGS: VELLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.