SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.35 PM IST

നാല് വർഷം, 10.68 ലക്ഷം കിലോ ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള

Increase Font Size Decrease Font Size Print Page
s

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ ഹരിതകർമ്മസേന മുഖേന പണം നൽകി ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 10.68 ലക്ഷം കിലോ ഇ-മാലിന്യം. 2023-24ലാണ് ഏറ്റവും കൂടുതൽ 2.47 ലക്ഷം കിലോഗ്രാം. 2025 മുതൽ വീടുകളിൽ നിന്ന് അപകടകരമല്ലാത്ത ഇലക്ട്രോണിക്,ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങൾ വിലനൽകി ഹരി​തകർമ്മ സേന സ്വീകരി​ക്കുന്നത്.

2016ൽ ക്ലീൻ കേരള സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്ഥാപനങ്ങളിൽ നിന്ന് ഇവ ശേരി​ച്ചി​രുന്നു. ഇത് വിജയമായതോടെ കോർപ്പറേഷൻ,മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പിന്നീട് പഞ്ചായത്ത് തലത്തിലേക്കും കഴിഞ്ഞ വർഷം വ്യാപിപ്പിച്ചു. ഇ-മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി. റീ സൈക്ലിംഗ് യോഗ്യമായവയ്ക്കാണ് പണം നൽകുക. തദ്ദേശ സ്വയംഭരണവകുപ്പ്,ക്ലീൻകേരള,ശുചിത്വമിഷൻ,കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൂടുതൽ തിരുവനന്തപുരത്ത്
നാല് വർഷത്തിനിടെ ഏറ്റവും അധികം ഇ-മാലിന്യം ലഭി​ച്ചത് തിരുവനന്തപുരത്താണ് 2.99 ലക്ഷം കിലോ. 2025-26ൽ 8,067.5 കിലോ,2024-25ൽ 12,345,2023-24ൽ 1.15 ലക്ഷം കിലോ,2022-23ൽ 52,209 കിലോ.

44 ഇനങ്ങൾ
ടിവി,റഫ്രിജറേറ്റർ,വാഷിംഗ് മെഷീൻ,മൈക്രോവേവ് അവ്ൻ മുതൽ ടെലിഫോൺ,മോഡം,എയർകണ്ടീഷനർ,ബാറ്ററി,വാട്ടർഹീറ്റർ,കൂളർ, ഇൻഡക്ഷൻ കുക്കർ,എസ്.എം.പി.എസ്,ഹാർഡ് ഡിസ്‌ക്,പി.സി.ബി ബോർഡുകളടക്കം 44 ഇനങ്ങളാണ് ശേഖരിക്കുന്നത്.

2025ലെ ജില്ല തിരിച്ചുള്ള

കണക്ക് (കി.ഗ്രാം)

തിരുവനന്തപുരം........................8,067.5

കൊല്ലം.............................................3307.4

പത്തനംതിട്ട..................................9,795.69

ആലപ്പുഴ.........................................27,475.256

കോട്ടയം.........................................24,491.47

ഇടുക്കി............................................1,228.72
എറണാകുളം..............................22,467.464
തൃശൂർ............................................11,860.245
പാലക്കാട്......................................3,008.54
മലപ്പുറം..........................................3,920.3
കോഴിക്കോട്................................11,707.45
കണ്ണൂർ............................................6,026.1
വയനാട്........................................850
കാസർകോട്..............................5,122.95

TAGS: EWASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.