
രണ്ടാം സെമസ്റ്റർ എം.എ സംസ്കൃതം
ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന 16 വരെ ഓൺലൈനായി
അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംഎസ്സി
ബയോടെക്നോളജി, ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 19 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം)
ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രോഗ്രാമിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 18 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ഡിസംബർ 2025 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്സി ബയോഇൻഫർമാറ്റിക്സ് (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) ഡിസംബർ 2025ന്റെ പ്രാക്ടിക്കൽ പരീക്ഷ ഇന്ന് തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വൻസ്ഡ് സ്റ്റഡീസിൽ നടക്കും.
ഓർമിക്കാൻ...
1. IISER ഷെഡ്യൂൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ & റിസർച്ച് 2026ലെ യു.ജി പ്രോഗ്രാം പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. മാർച്ച് 5ന് IISER ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT) രജിസ്ട്രേഷൻ ആരംഭിക്കും. ഏപ്രിൽ 13 വരെ രജിസ്റ്റർ ചെയ്യാം. ജൂൺ 7നാണ് പരീക്ഷ. വെബ്സൈറ്റ്:iiseradmission.in.
ഇഗ്നോ അപേക്ഷ
15വരെ:
ഇഗ്നോ ബിരുദ,ബിരുദാനന്തര ബിരുദ,പി. ജി. ഡിപ്ലോമ,ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in (ഫ്രഷ് അഡ്മിഷൻ),https://onlinerr.ignou.ac.in/ (റീ രജിസ്ട്രേഷൻ). ഫോൺ:04712344113, 9447044132. ഇ-മെയിൽ:rctrivandrum@ignou.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |