
തിരുവനന്തപുരം: കാട്ടുപന്നി ശല്യത്തിനാൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ വനം മന്ത്റി എ.കെ.ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകി. കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തിരിച്ചു നൽകുന്നതാണെന്ന കഴിഞ്ഞ വർഷം ഉത്തരവായ വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കണമെന്നും മന്ത്റി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |