SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

വെള്ളായണി ദേവീക്ഷേത്രത്തിൽ കാളിയൂട്ട് മഹോത്സവം

Increase Font Size Decrease Font Size Print Page
vellayani-devi-temple

തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 15 മുതൽ 23വരെ നടക്കുമെന്ന് ഉത്സവകമ്മിറ്രി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മകരത്തിലെ ആദ്യത്തെ ചൊവ്വാഴ്ച നടത്തുന്ന തിരുവായ് പ്രശ്നം മുതൽ ഉത്സവത്തിന് കേളിക്കൊട്ട് ആരംഭിക്കും.

കളംകാവൽ, ഉച്ചബലി, ദിക്കുബലി, നേമം കച്ചേരിനട എഴുന്നെള്ളത്ത്, ഒഴിവുബലി, പറണേറ്റ്, നിലത്തിൽപോര്, ആറാട്ട് എന്നിവ ഉത്സവത്തിന്റെ ഭാഗാമായി നടക്കും. മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണ ഘോഷയാത്ര 13-ന് വൈകിട്ട് 5-ന് നേമം കച്ചേരിനടയിൽ നിന്നാരംഭിക്കും.

15 മുതൽ ഇടവിട്ട് വിവിധ കരകളിലേക്ക് കളങ്കാവൽ നടക്കും. 15ന് രാവിലെ 8.30ന് തങ്കതിരുമുടി വെളിയിൽ എഴുന്നള്ളിപ്പ്, രാത്രി 11ന് ഉച്ചബലി നടക്കും. 16ന് രാത്രി 11ന് ഉച്ചബലി,12.15ന് പള്ളിച്ചൽ ദിക്കുബലി എഴുന്നള്ളിപ്പ്, 26ന് രാത്രി 1ന് കല്ലിയൂർ ദിക്കുബലി എഴുന്നള്ളിപ്പ്. മാർച്ച് 9ന് രാത്രി 11ന് ഉച്ചബലി, രാത്രി 1ന് പാപ്പനംകോട് ദിക്കുബലി എഴുന്നള്ളിപ്പ്, 21ന് രാവിലെ 10.30ന് അശ്വതി പൊങ്കാല, ഉച്ചയ്ക്ക് 2ന് പൊങ്കാല നിവേദ്യം. 22ന് രാത്രി 1ന് കോലിയക്കോട് ദിക്കുബലിക്ക് എഴുന്നള്ളിപ്പ്, 27ന് രാത്രി 7ന് കച്ചേരിനട എഴുന്നള്ളിപ്പ്, 31ന് രാത്രി 1ന് പൊന്നുമംഗലത്ത് വീടുകളിൽ എഴുന്നള്ളിപ്പ്, ഏപ്രിൽ 7ന് രാവിലെ 5ന് കിഴക്കേക്കരയിൽ എഴുന്നള്ളിപ്പ്, 8ന് വൈകിട്ട് 5ന് പടിഞ്ഞാറെക്കരയിൽ എഴുന്നള്ളിപ്പ്, 9ന് രാത്രി 11ന് ഉച്ചബലിയും തുടർന്ന് വടക്കേക്കരയിൽ എഴുന്നള്ളിപ്പും.

10ന് ഉച്ചയ്ക്ക് 1ന് ഒഴിവുബലി, 14ന് രാവിലെ 10.15ന് കൊടിയേറ്റ്, 22ന് രാത്രി 10.15ന് പറണേറ്റ്, 23ന് രാവിലെ 7ന് നിലത്തിൽ പോരും വൈകിട്ട് 4ന് ആറാട്ടും നടക്കും. രാത്രി 10-ന് താലപ്പൊലിയോടു കൂടി മഹോത്സവത്തിന് സമാപനമാകും. ഉത്സവകമ്മിറ്റി പ്രസിഡന്റ് എൻ.ചന്ദ്രൻ നായർ,സെക്രട്ടറി എം.വിജയൻ,ഉത്സവ കമ്മിറ്രി ചെയർമാൻ രാജേഷ്.എസ്,ജനറൽ കൺവീനർ ഊക്കോട് അനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS: TEMPLE, VELLAYANI DEVI TEMPLE, KALIYOOT MAHOTSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY