
ജീവിതം അഭിവൃദ്ധിപ്പെടണം എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആഗ്രഹമാണ്. സംഖ്യാജ്യോതിഷ പ്രകാരം ഒന്ന് മുതൽ 9 വരെയുള്ള അക്കങ്ങൾക്ക് പലവിധ പ്രാധാന്യവും മനുഷ്യജീവിതത്തിലുണ്ട്. നാം ഉപയോഗിക്കുന്ന മൊബൈൽ നമ്പരിലും അത്തരം ചില പ്രത്യേകതകളുണ്ടെന്നാണ് ജ്യോതിഷാചാര്യന്മാർ സൂചിപ്പിക്കുന്നത്. 10 അക്കങ്ങളുള്ള മൊബൈൽ നമ്പരിൽ ഓരോ നമ്പരും തമ്മിൽ കൂട്ടി ഏറ്റവും ഒടുവിൽ ലഭിക്കുന്ന സംഖ്യ എട്ട് ആണെങ്കിൽ സാമ്പത്തിക സ്ഥിരതയും ജീവിതത്തിൽ വളർച്ചയും ലഭിക്കുമെന്നാണ് ആചാര്യർ അറിയിക്കുന്നത്.
മൊബൈൽ നമ്പർ മാത്രമല്ല ജനനദിവസം 8,17,26 എന്നീ തീയതികളിലാണെങ്കിൽ അതിനും ചില പ്രത്യേകതകളുണ്ടെന്നാണ് ന്യൂമറോളജിയിൽ പറയുന്നത്. ശനിയാണ് എട്ട് എന്ന സംഖ്യയുടെ ആധിപത്യമുള്ള ഗ്രഹം. സാധാരണക്കാരെല്ലാം ഭയക്കുന്ന ഒരു ഗ്രഹമാണ് ശനി. എന്നാൽ നന്മതിന്മകൾ തുല്യമായി വരും എന്നതാണ് ശനിയുടെ പ്രത്യേകത.
വ്യക്തിത്വമുള്ളവരും തങ്ങളുടെ അഭിപ്രായം മറ്റുള്ളവരെക്കൊണ്ട് മനസിലാക്കാൻ സാധിക്കുന്നവരാണ് ഈ തീയതികളിൽ ജനിച്ചത്. ജീവിതത്തിൽ ഏറെ വിജയം നേടാനോ തീരെ പരാജിതരാകാനോ സാദ്ധ്യതയുണ്ട്. ഏകാന്തത ഏറെ ഇഷ്ടപ്പെടുന്നവരാണിവർ. പെട്ടെന്ന് ദേഷ്യം വരുന്നവരെങ്കിലും നല്ല സ്നേഹവുമുണ്ട്. പേരിൽ ഇവക്ക് എഫ്, ആർ എന്നീ അക്ഷരമുണ്ടെങ്കിൽ ഉത്തമമാണ്.
ജോലി ഏറെ ശ്രദ്ധിച്ചുചെയ്യുന്നവരാണ്. അതിനാൽ കൃത്യത ഇവരുടെ പ്രത്യേകതയാണ്. ജീവിതത്തിൽ സാമ്പത്തിക വിജയം അൽപകാലം കഴിഞ്ഞേ ഉണ്ടാകൂ എന്നാണ് വിശ്വാസം. എന്നാൽ എത്ര അധ്വാനിച്ചും വിജയം നേടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |