SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

കണക്ക് വിശദീകരിക്കേണ്ടത് ദേവസ്വം ബോർഡ് : വാസവൻ

Increase Font Size Decrease Font Size Print Page
p

കോട്ടയം : അയ്യപ്പ സംഗമത്തിന്റെ കണക്ക് ദേവസ്വം ബോർഡാണ് വിശദീകരിക്കേണ്ടതെന്ന് മന്ത്രി വി.എൻ.വാസവൻ. കൈകാര്യം ചെയ്യാത്ത കാര്യത്തെക്കുറിച്ച് എങ്ങനെ മറുപടി പറയാനാകും. സാമ്പത്തികം കൈകാര്യം ചെയ്തത് ബോർഡാണ്. അഡ്വാൻസ് പണം തിരിച്ചു കൊടുത്തെന്നാണ് ബോർഡിൽ നിന്ന് കിട്ടിയ മറുപടി. സ്‌പോൺസറുടെ പണം കൊണ്ടാണ് പരിപാടി നടന്നത്. സ്വയംഭരണാധികാരമുള്ള സംവിധാനമാണ് ദേവസ്വം ബോർഡ്. നിയമസഭയിൽ താൻ പറഞ്ഞത് ബോർഡ് രേഖാമൂലം തന്നതാണ്. കണക്കിൽ ഒന്നിലും ഇടപെട്ടിട്ടില്ല. കണക്കിൽ പിശകുണ്ടെങ്കിൽ കോടതി പറയട്ടെ. അന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞാൽ അന്വേഷിക്കും. അയ്യപ്പ സംഗമത്തിൽ നന്ദഗോവിന്ദം ഭജന നടന്നതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കാൻ
ശ്ര​മം​:​ ​പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ന്റെ​ ​സം​ഘാ​ട​ന​ ​ചെ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​യി​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​പ്ര​ശാ​ന്ത്.​ ​ഇ​പ്പോ​ൾ​ ​വ​ന്നി​രി​ക്കു​ന്ന​ ​റി​പ്പോ​ർ​ട്ട് ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന​ത് ​അ​ന്വേ​ഷി​ക്ക​ണം.​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ന്റെ​ ​സം​ഘാ​ട​ന​ത്തി​നാ​യി​ ​ഇ​തു​വ​രെ​ ​ചെ​ല​വ​ഴി​ച്ച​ത് ​മൂ​ന്നു​കോ​ടി​ ​മാ​ത്ര​മാ​ണ്.​ ​ഈ​ ​തു​ക​ ​പൂ​ർ​ണ​മാ​യും​ ​സ്‌​പോ​ൺ​സ​ർ​ഷി​പ്പാ​യി​ ​കി​ട്ടി​യ​താ​ണ്.​ ​ഒ​രു​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​സ്‌​പോ​ൺ​സ​ർ​ഷി​പ്പാ​യി​ ​വ​ന്നി​ട്ടു​ണ്ട്.​ ​'​മ​ത​പ​ര​മാ​യ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​"​ ​എ​ന്ന​ ​ഹെ​ഡ്ഡി​ൽ​ ​നി​ന്ന് ​മൂ​ന്നു​കോ​ടി​ ​രൂ​പ​ ​സം​ഘാ​ട​ന​ത്തി​നു​വേ​ണ്ടി​ ​അ​ഡ്വാ​ൻ​സാ​യി​ ​എ​ടു​ത്തി​രു​ന്നു.​ ​സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ​കി​ട്ടി​യ​ ​മു​റ​യ്ക്ക് ​അ​ത് 2025​ ​ഒ​ക്‌​ടോ​ബ​ർ​ 17​ന് ​കൃ​ത്യ​മാ​യി​ ​തി​രി​ച്ച​ട​യ്ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​ത​ല്ലാ​തെ​ ​ഒ​രു​രൂ​പ​ ​പോ​ലും​ ​ഇ​തു​വ​രെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് ​പി.​എ​സ്.​പ്ര​ശാ​ന്ത് ​വ്യ​ക്ത​മാ​ക്കി.

TAGS: VASAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY